‘വ്യാ​ജ പ​രാ​തിക്കാർ‌ക്ക് തി​രി​ച്ച​ടി​’
Saturday, May 21, 2022 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മു​പ്പ​തി​ലേ​റെ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ അ​മൃ​തം ആ​യു​ർ​വേ​ദി​ക് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ സ​ൽ​പേ​ര് ത​ക​ർ​ക്കു​വാ​ൻ ജി​ല്ല​ക്ക് പു​റ​ത്തു​ള്ള ചി​ല വ്യ​ക്തി​ക​ൾ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്കു ത​ദേ​ശ സ്വ​യം​ഭ​ര​ണ ട്രി​ബ്യൂ​ണ​ൽ ത​ട​യി​ട്ട​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
അ​മൃ​തം ആ​യു​ർ​വേ​ദി​ക് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ചീ​ഫ് ഫി​സി​ഷ്യ​ൻ ഡോ. ​പി. കൃ​ഷ്ണ​ദാ​സ് പ്ര​സി​സ​ന്‍റാ​യ പ്രൈ​വ​റ്റ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പേ​രും ഫ​ണ്ടും ദു​രു​പ​യോ​ഗം ചെ​യ്ത വ്യ​ക്തി​യു​ടെ​യും മ​റ്റും പേ​രി​ൽ സ്വീ​ക​രി​ച്ച സം​ഘ​ട​നാ​പ​ര​വും നി​യ​മ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ൾ​ക്കു പ്ര​തി​കാ​ര​മാ​യാ​ണ് അ​മൃ​തം ആ​ശു​പ​ത്രി​ക്കെ​തി​രേ ജി​ല്ല​ക്ക് പു​റ​ത്തു​ള്ള ഈ ​വ്യ​ക്തി​ക​ൾ വ്യാ​ജ​പ​രാ​തി​ക​ൾ ന​ൽ​കി​യ​തെ​ന്നു ഡോ. ​പി. കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു.
നി​യ​മാ​നു​സൃ​ത​മാ​ണ് അ​മൃ​തം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തെ​ന്നു ആ​ശു​പ​തി മാ​നേ​ജ​ർ വ്യ​ക്ത​മാ​ക്കി. വ്യാ​ജ പ​രാ​തി ന​ൽ​കി​യ വ്യ​ക്തി നേ​രി​ടു​ന്ന പോ​ലീ​സ് കേ​സു​ക​ൾ പി​ൻ​വ​ലി​പ്പി​ക്കു​വാ​നു​ള്ള ബ്ലാ​ക്ക്മെ​യി​ൽ ത​ന്ത്ര​ത്തി​നു കൂ​ട്ടു നി​ന്നു ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​ക​ൾ​ക്കാ​ണ് ആ​ശു​പ​തി അ​ധി​കൃ​ത​രു​ടെ അ​പ്പി​ൽ പ​രി​ഗ​ണി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ട്രി​ബ്യൂ​ണ​ൽ ത​ട​യി​ട്ട​ത്.
അ​മൃ​തം ആ​യു​ർ​വേ​ദ ഹോ​സ്പ്പി​റ്റ​ലി​ന്‍റെ സ​ൽ​പേ​രി​ന് ക​ള​ങ്കം വ​രു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​മൃ​തം ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​ക​രി​ച്ചു.