ഏ​ലം​കു​ള​ത്ത് പ്രത്യേക ഗ്രാ​മ​സ​ഭ
Saturday, May 21, 2022 12:27 AM IST
ഏ​ലം​കു​ളം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നും വാ​ർ​ഷി​ക പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യാ​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ സം​ഘ​ടി​പ്പി​ച്ചു.
ബ​ഡ്സ് സ്കൂ​ളി​ൽ മു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ, ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള ബോ​ധ​ത്ക്ക​ര​ണ ക്ലാ​സ്, ഉ​ല്ലാ​സ​യാ​ത്ര​ക​ൾ വ​രു​മാ​ന​ദാ​യ​ക സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു ച​ർ​ച്ച ന​ട​ത്തി. ഗ്രാ​മ​സ​ഭ​ക​ൾ വി​ക​സ​ന സെ​മി​നാ​ർ പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ മ​നോ​ജ്, സു​ധീ​ർ​ബാ​ബു, കെ. ​വി​ജ​യ​ല​ക്ഷ്മി, കെ. ​ശ്രീ​നി​വാ​സ​ൻ, സി. ​സാ​വി​ത്രി, ആ​സൂ​ത്ര​ണ സ​മി​തി അം​ഗം മോ​ഹ​ൻ ചെ​റു​ക​ര, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സാ​വി​ത്രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.