മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് : ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മാ​ണം തു​ട​ങ്ങി
Sunday, May 22, 2022 12:02 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ റ​സി​ഡ​ൻ​സ് ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ട്ട് 1490 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് നാ​ലു നി​ല കെ​ട്ടി​ടം പ​ണി​യു​ന്ന​ത്.

പേ​വാ​ർ​ഡി​ന് മു​ന്നി​ലു​ള്ള പ​ഴ​യ ന​ഴ്സിം​ഗ് ക്വാ​ർ​ട്ടേ​ഴ്സ് പൊ​ളി​ച്ചു നീ​ക്കി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഓ​രോ നി​ല​യി​ലും 15 പേ​ർ​ക്ക് താ​മ​സി​ക്കാ​നാ​കും. മൂ​ന്നു കി​ട​പ്പു​മു​റി​ക​ളും ലി​വിം​ഗ് റൂം, ​അ​ടു​ക്ക​ള ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണം. ഒ​ന്നാം നി​ല​യി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​കും.

കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ ഉ​റ​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ 24 മ​ണി​ക്കൂ​റും ഡോ​ക്ട​ർ​മാ​ർ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ താ​മ​സി​ക്കാ​നാ​കും. ഇ​തു രോ​ഗി​ക​ൾ​ക്ക് ഏ​റെ ഗു​ണം ചെ​യ്യും. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് നി​ർ​മാ​ണം. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. മ​ല​പ്പു​റം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.