ചോ​ക്കാ​ട് പാ​ലി​യേ​റ്റീ​വി​ന്‍റെ ക​രു​ത​ൽ; കാ​ഴ്ച​യി​ല്ലാ​ത്ത കു​ഞ്ഞ​നും ഭാ​ര്യ ത​ങ്ക​യ്ക്കും ചോ​ർ​ന്നൊ​ലി​ക്കാ​ത്ത വീ​ടാ​യി
Monday, May 23, 2022 1:13 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് പാ​ലി​യേ​റ്റീ​വി​ന്‍റെ ക​രു​ത​ലി​ൽ കാ​ഴ്ച​യി​ല്ലാ​ത്ത കു​ഞ്ഞ​നും ഭാ​ര്യ ത​ങ്ക​യ്ക്കും ചോ​ർ​ന്നൊ​ലി​ക്കാ​ത്ത വീ​ടാ​യി. ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ന്പീ​ര്യം​പൊ​യി​ൽ ആ​റു സെ​ന്‍റ് കോ​ള​നി​യി​ലെ ആ​രാ​രു​മി​ല്ലാ​ത്ത വ​യോ​ധി​ക ദ​ന്പ​തി​മാ​ർ​ക്കാ​ണ് ടോ​യ്ല​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ത്തോ​ടെ ഭ​വ​ന​മൊ​രു​ങ്ങി​യ​ത്. ഇ​രു​പ​തു​വ​ർ​ഷം മു​ന്പ് സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭി​ച്ച വീ​ട് പാ​ടെ ത​ക​ർ​ന്നു ചോ​ർ​ന്നൊ​ലി​ച്ചു ക​യ​റി​ക്കി​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു.
അ​ക്കാ​ലം മു​ത​ൽ ത​ന്നെ ഇ​വ​രു​ടെ വീ​ടി​ന്‍റെ ടോ​യ്ല​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തി​ൽ മാ​ത്രം ഉ​പ​ജീ​വ​നം ക​ഴി​ഞ്ഞു പോ​കു​ന്ന കാ​ഴ്ച​യി​ല്ലാ​ത്ത കു​ഞ്ഞ​ന്‍റെ​യും സ​ഹ​ധ​ർ​മി​ണി ത​ങ്ക​യു​ടെ​യും ദു​രി​ത ജീ​വി​തം ’ദീ​പി​ക’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ദു​രി​ത​ങ്ങ​ളു​ടെ പെ​രു​മ​ഴ​ക്കാ​ല​ത്തി​ൽ ജീ​വി​ച്ചി​രു​ന്ന ഈ ​വ​യോ​ധി​ക ദ​ന്പ​തി​മാ​രു​ടെ കാ​ര്യ​ത്തി​ൽ ബ്ലോ​ക്ക് മെം​ബ​ർ മ​രു​ദ​ത്ത് റ​സി​യ​യു​ടെ ഇ​ട​പെ​ട​ലാ​ണ് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​ത്.
ആ​ശ്ര​യ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി കു​ടും​ബ​ശ്രീ​മി​ഷ​ന്‍റെ 80,000 രൂ​പ​യും ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബാ​ത്ത് റൂം ​ന​വീ​ക​ര​ണ​ത്തി​നു 8000 രൂ​പ​യും അ​നു​വ​ദി​ച്ചു. ഇ​തി​നു പു​റ​മെ ചോ​ക്കാ​ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൈ​ക്കോ സോ​ഷ്യ​ൽ സ​പ്പോ​ർ​ട്ട് പ​ദ്ധ​തി​യി​ൽ നി​ന്നു അ​ര ല​ക്ഷം രൂ​പ​യി​ല​ധി​കം വീ​ട് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ചു. ഇ​തോ​ടൊ​പ്പം സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ​യും ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ​യും ഉ​ൾ​പ്പെ​ടെ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ലാ​ണ് വീ​ടു​പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. വീ​ട് നി​ർ​മാ​ണ​ത്തി​ൽ ട്രൊ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.
പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ എ.​എം ബാ​ബു, പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, കെ.​പി ആ​ബി​ദ​ലി തു​ട​ങ്ങി​യ​വ​രു​ടെ ഇ​ട​പെ​ട​ൽ പ​ദ്ധ​തി​യെ ജ​ന​കീ​യ​മാ​ക്കി. എ​ണീ​റ്റു ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത ദ​ന്പ​തി​മാ​ർ​ക്കു നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​മ​ല്ലാ​തെ മ​റ്റു​മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ഞ്ഞ​നെ​യും ത​ങ്ക​യെ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഷൗ​ക്ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ വീ​ട്ടി​ലേ​ക്കു ഇ​ന്ന​ലെ ഉ​ച്ച​ക്ക് എ​ത്തി​ച്ചു.
ഈ ​ദ​ന്പ​തി​മാ​രു​ടെ ഇ​നി​യു​ള്ള ജീ​വി​ത​ത്തി​നു മാ​ർ​ഗ​മെ​ന്തെ​ന്ന ചി​ന്ത​യാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്. വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നാ​ട്ടു​കാ​രു​ടെ വ​ക പാ​യ​സ​വി​ത​ര​ണ​വും ന​ട​ത്തി. വാ​ർ​ഡ് അം​ഗം കെ.​ടി. സ​ലീ​ന, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ നീ​ലാ​ന്പ്ര സി​റാ​ജു​ദീ​ൻ, അ​റ​ക്ക​ൽ സ​ക്കീ​ർ ഹു​സൈ​ൻ, പ​ഞ്ചാ​യ​ത്തം​ഗം എം. ​അ​ൻ​വ​ർ, ജ്യോ​തി​ഷ്, സി​ഡി​എ​സ് അം​ഗം യു.​പി. ശാ​നി, കു​ടും​ബ​ശ്രീ അ​ക്കൗ​ണ്ട​ന്‍റ്
വി.​കെ. മ​ൻ​സൂ​ർ, പാ​ലി​യേ​റ്റീ​വ് പ്ര​തി​നി​ധി​ക​ളാ​യ പൈ​നാ​ട്ടി​ൽ അ​ഷ്റ​ഫ്, കെ.​പി. ആ​ബി​ദ​ലി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.