കാ​റു​ക​ൾ​ക്കു മു​ക​ളി​ൽ മ​ര​ക്കൊ​ന്പ് പൊ​ട്ടി​വീ​ണു
Tuesday, May 24, 2022 12:27 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ്ര​തി​ക്ക് സ​മീ​പ​ത്തെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ​ക്കു മു​ക​ളി​ലേ​ക്ക് മ​രം​പൊ​ട്ടി വീ​ണു പാ​ർ​ക്കിം​ഗ് ന​ട​ത്തി​പ്പു​കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് പി​റ​കി​ൽ മോ​ർ​ച്ച​റി​ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ​ക്കു മു​ക​ളി​ലേ​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 8.30 തോ​ടെ വ​ലി​യ പാ​ഴ്മ​ര​ത്തി​ന്‍റെ കൊ​ന്പ് പൊ​ട്ടി പി​ള​ർ​ന്നു വീ​ണ​ത്. ഈ​സ​മ​യം മ​ര​ത്തി​നു താ​ഴെ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ന​ട​ത്തി​പ്പു​കാ​ര​ൻ വി​ശ്വ​ൻ പെ​ട്ടെ​ന്നു ഓ​ടി മാ​റി​യ​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മൂ​ന്നു കാ​റു​ക​ൾ​ക്കാ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. ഇ​തി​ൽ സ്വി​ഫ്റ്റ് കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കാ​റു​ക​ളി​ൽ ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.