തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ വെ​പ്പു​പ​ല്ല് എ​ൻ​ഡോ​സ്കോ​പി​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു
Wednesday, June 22, 2022 11:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​ന്‍റെ തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ വെ​പ്പു​പ​ല്ല് പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ എ​ൻ​ഡോ​സ്കോ​പി സം​വി​ധാ​ന​ത്തി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. ഉ​റ​ക്ക​ത്തി​ൽ അ​ബ​ദ്ധ​വ​ശാ​ൽ വെ​പ്പു​പ്പ​ല്ല് തൊ​ണ്ട​യി​ലി​റ​ങ്ങി അ​ന്ന​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ യു​വാ​വി​നെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ലെ ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി വി​ഭാ​ഗം യൂ​ണി​റ്റ് -2 മേ​ധാ​വി ഡോ. ​ടോ​ണി ജോ​സ​ഫ് ആ​ണ് പു​റ​ത്തെ​ടു​ത്ത​ത്.
സ​മാ​ന​മാ​യ രീ​തി​യി​ൽ മ​ല​പ്പു​റം ഏ​പ്പി​ക്കാ​ട് സ്വ​ദേ​ശി​യാ​യ മു​പ്പ​തു​കാ​ര​ന്‍റെ അ​ന്ന​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ ച​ക്ക​യു​ടെ കു​രു​വും ഡോ. ​ടോ​ണി ജോ​സ​ഫ് എ​ൻ​ഡോ​സ്കോ​പി​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ, ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ അ​വ​സ്ഥ​യി​ൽ രോ​ഗി​യെ ഉ​ട​ൻ എ​ൻ​ഡോ​സ്കോ​പി സം​വി​ധാ​ന​മു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ൽ ഗു​രു​താ​വ​സ്ഥ​യി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നു ഡോ.​ടോ​ണി ജോ​സ​ഫ് അ​റി​യി​ച്ചു.