ക​ർ​ഷ​ക സ​ഭ​ക​ൾ ഇ​ന്ന് തു​ട​ങ്ങും
Friday, June 24, 2022 12:28 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വാ​ർ​ഡ്ത​ല ക​ർ​ഷ​ക സ​ഭ​ക​ൾ ഇ​ന്നു തു​ട​ങ്ങും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വ​ച്ച് ആ​ദ്യ ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ലെ ക​ർ​ഷ​ക സ​ഭ​ക​ളു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10നു ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൊ​ന്ന​മ്മ ടീ​ച്ച​ർ നി​ർ​വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

നാ​ളെ രാ​വി​ലെ 10ന് 3, 4 ​വാ​ർ​ഡു​ക​ളു​ടെ ക​ർ​ഷ​ക​സ​ഭ​യും ന​ട​ക്കും. ബാ​ക്കി വാ​ർ​ഡു​ക​ളി​ലെ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കും. ക​ർ​ഷ​ക​സ​ഭ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പി.​എം.​കി​സാ​ൻ പ​ദ്ധ​തി​യു​ടെ ലാ​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ചെ​യ്ത് കൊ​ടു​ക്കു​ന്ന​താ​ണ്. ഓ​രോ വാ​ർ​ഡു​ക​ൾ​ക്കും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന തീ​യ​തി​ക​ളി​ലെ ക​ർ​ഷ​ക സ​ഭ​യി​ൽ അ​താ​ത് വാ​ർ​ഡു​ക​ളി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​രും പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്.