ബ​ഹു​ജ​ന മാ​ർ​ച്ചും പൊ​തു​യോ​ഗ​വും
Friday, June 24, 2022 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ​നി​ല​ന്പൂ​ർ-ഷൊ​ർ​ണൂ​ർ റെ​യി​ൽ​വെ ലൈ​നി​നോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ലും ട്രെ​യി​ൻ സ​മ​യ​മാ​റ്റ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് സി​പി​എം മ​ങ്ക​ട ഏ​രി​യാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ങാ​ടി​പ്പു​റ​ത്ത് ബ​ഹു​ജ​ന മാ​ർ​ച്ചും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. സി​പി​എം അ​ങ്ങാ​ടി​പ്പു​റം ലോ​ക്ക​ൽ ക​മ്മ​റ്റി ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് റെ​യി​ൽ​വെ മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം സ​മാ​പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ.​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി പി.​കെ.​അ​ബ്ദു​ള്ള ന​വാ​സ് അ​ധ്യ​ക്ഷ​നാ​യി. എം.​പി.​അ​ല​വി സ്വാ​ഗ​ത​വും ടി.​കെ.​റ​ഷീ​ദ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

മേ​ലാ​റ്റൂ​ർ: നി​ല​ന്പൂ​ർ-​ഷൊ​ർ​ണ്ണൂ​ർ റെ​യി​ൽ​വേ പാ​ത​യോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​ക്കെ​തി​രെ സി​പി​എം പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യാ ക​മ്മി​റ്റി മേ​ലാ​റ്റൂ​രി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി​ക്കു ശേ​ഷം ടൗ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ന്പ​ർ വി.​പി.​അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി ഇ. ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. വി.​കെ.​റൗ​ഫ്, പി.​രാ​മ​ച​ന്ദ്ര​ൻ, കെ.​ടി.​ഇ​ഖ്ബാ​ൽ, എം.​കെ.​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ​പാ​ത​യോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന​ക്കെ​തി​രെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. നി​ല​ന്പൂ​ർ, വാ​ണി​യ​ന്പ​ലം, മേ​ലാ​റ്റൂ​ർ, അ​ങ്ങാ​ടി​പ്പു​റം എ​ന്നീ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ധ​ർ​ണാ സ​മ​രം ന​ട​ത്തി​യ​ത്.

പ്ര​ധാ​ന​മാ​യും മൂ​ന്ന് ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. നി​ല​വി​ൽ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് നി​ല​ന്പൂ​ർ നി​ന്ന് പു​റ​പ്പെ​ട്ടാ​ൽ കൊ​ച്ചു​വേ​ളി​യി​ലാ​ണ് ഓ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഇ​ത് തി​രു​വ​ന​ന്ത​പു​രം വ​രെ​യോ നാ​ഗ​ർ​കോ​വി​ൽ വ​രെ​യോ നീ​ട്ടു​ക. മു​ൻ​പ് ഈ ​വ​ണ്ടി നി​ല​ന്പൂ​ർ നി​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ വ​രെ പോ​യി​രു​ന്നു. കോ​വി​ഡി​ന് ശേ​ഷം നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ വ​ണ്ടി​ക​ളെ​ല്ലാം പു​ന:​സ്ഥാ​പി​ച്ച​പ്പോ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ക്ര​മം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടെ​ന്നും ഇ​ത് പ​ഴ​യ രീ​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. മു​ൻ​പ് പ​ല വ​ണ്ടി​ക​ൾ​ക്കും ല​ഭി​ച്ചി​രു​ന്ന ക​ണ​ക്ഷ​ൻ വ​ണ്ടി​ക​ൾ പു​തി​യ സ​മ​യ​ക്ര​മ​ത്തി​ൽ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​ത് കാ​ര​ണം ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണെ​ന്നും സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി. പാ​സ​ഞ്ച​ർ വ​ണ്ടി​ക​ൾ പ​ല​തും ഇ​പ്പോ​ഴും എ​ക്സ്പ്ര​സാ​യാ​ണ് ഓ​ടു​ന്ന​ത്. ഇ​തി​ലൂ​ടെ റെ​യി​ൽ​വേ യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ച്ച് നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ വ​ണ്ടി​ക​ളെ​ല്ലാം പാ​സ​ഞ്ച​ർ ആ​യി ഓ​ട​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ​ർ​വേ ക​ഴി​ഞ്ഞ് റെ​യി​ൽ​വേ​യു​ടെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​കോ​ട് പാ​ത യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ക എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന ആ​വ​ശ്യം. നി​ല​വി​ൽ ഈ ​പാ​ത​യു​ടെ പ്ര​വൃ​ത്തി​ക​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല. നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി​കെ. സൈ​ന​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ത ന​ഷ്ട​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ത്ത് സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സം​ഘ​പ​രി​വാ​ർ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് സൈ​ന​ബ കു​റ്റ​പ്പെ​ടു​ത്തി. സി​പി​എം എ​ട​ക്ക​ര ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​ള്ള പി. ​ശി​വാ​ത്മ​ജ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജോ​ർ​ജ് കെ. ​ആ​ന്‍റ​ണി, ഇ. ​പ​ദ്മാ​ക്ഷ​ൻ, കെ. ​റ​ഹീം, പി.​ടി. ഉ​മ്മ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. ഷെ​റോ​ണ റോ​യി, പി.​ടി. ഉ​മ്മ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മേ​ലാ​റ്റൂ​രി​ൽ സി​പിഎം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി.​പി. അ​നി​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ. ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ങ്ങാ​ടി​പ്പു​റ​ത്ത് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ.​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. അ​ബ്ദു​ള്ള ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ണി​യ​ന്പ​ല​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി.​എം.​ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ എം​എ​ൽ​എ എ​ൻ.​ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.