ആ​ന​മ​ങ്ങാ​ട് ഖാ​ദി നെ​യ്ത്തു​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, June 25, 2022 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ന​മ​ങ്ങാ​ട് ഖാ​ദി നെ​യ്ത്തു​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യ​വും മെ​ച്ച​പ്പെ​ട്ട വേ​ത​ന​വും കേ​ര​ള​ത്തി​ൽ ന​ൽ​കു​ന്നു​ണ്ട്. ഖാ​ദി ദേ​ശീ​യ​ത​യു​ടെ ചി​ഹ്ന​മാ​ണ്. ഖാ​ദി മേ​ഖ​ല​ക്ക് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഗി​രി​ജ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ നെ​യ്ത്ത് കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്. പ​ത്തു പു​തി​യ നെ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ഇ​തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.


ആ​ന​മ​ങ്ങാ​ട് നെ​യ്ത്ത് കേ​ന്ദ്ര​ത്തി​ന് സ്ഥ​ലം ന​ൽ​കി​യ മ​ല​യി​ൽ കു​ടും​ബ​ത്തി​ലെ മ​ല​യി​ൽ ല​ക്ഷ്മി ദേ​വി​യെ പി.​ജ​യ​രാ​ജ​ൻ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തം​ഗം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ഖാ​ദി വ്യ​വ​സാ​യ ബോ​ർ​ഡ് അം​ഗം എ​സ്. ശി​വ​രാ​മ​ൻ, പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ എ​സ്. കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.