മി​ക​ച്ച വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ളു​ടെ അ​വ​കാ​ശം: സി​ബി​എ​സ്ഇ പ​ഠ​ന​ശി​ബി​രം
Saturday, June 25, 2022 12:46 AM IST
മ​ല​പ്പു​റം: കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്തെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സി​ബി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന കാ​ല​ത്ത് കു​ട്ടി​ക​ളി​ലു​ണ്ടാ​യ പ​ഠ​ന പി​ന്നാ​ക്ക​വ​സ്ഥ പ​രി​ഹ​രി​ക്കാ​നും കു​ട്ടി​ക​ൾ​ക്ക് വി​വി​ധ പ​രി​ശീ​ല​ന പ​രി​പ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത​തി​നും ശി​ബി​ര​ത്തി​ൽ രൂ​പ​രേ​ഖ ത​യാ​റാ​ക്കി. സി​ബി​എ​സ്ഇ മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത എ​ഴു​പ​ത് സി​ബി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​ണ് മ​ല​പ്പു​റം മ​അ​ദി​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന പ​ഠ​ന ശി​ബി​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സി​ബി​എ​സ്ഇ സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​കെ.​എം മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്നു​ള്ള മ​നോ​ജ് കു​മാ​ർ, വി​നോ​ദ് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നൗ​ഫ​ൽ പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി.​സി അ​നീ​ഷ്കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി.​എം മ​നോ​ജ്, ഫാ. ​തോ​മ​സ് ചാ​ല​ക്ക​ൽ, അ​മീ​ന ജ​ഹാ​ൻ, ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ടി. ​അ​ബ്ദു​സ​മ​ദ്, ജി. ​സു​രേ​ന്ദ്ര​ൻ, റ​ഫീ​ഖ് അ​ഹ​മ്മ​ദ്, ഹ​രി​കു​മാ​ർ, ഷി​ജു വ​ർ​ക്കി, റ​സീ​ന ല​ത്തീ​ഫ്, റെ​ജി വി. ​ജോ​ർ​ജ്, നൗ​ഫ​ൽ കോ​ഡൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ബി​എ​സ്ഇ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ്: സി.​സി അ​നീ​ഷ്കു​മാ​ർ (യ​മാ​നി​യ്യ സ്കൂ​ൾ പൂ​ക്കോ​ട്ടും​പാ​ടം), ജ​ന​റ​ൽ സെ​ക്ര​ട്ട​റി: അ​മീ​ന ജ​ഹാ​ൻ (നോ​ബി​ൾ പ​ബ്ലി​ക് സ്കൂ​ൾ മ​ഞ്ചേ​രി), ട്ര​ഷ​റ​ർ ഫാ.​തോ​മ​സ് ചാ​ല​ക്ക​ൽ (സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​എം​ഐ സ്കൂ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ), വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ : ഡോ. ​ദി​വ്യ (ഓ​ട്ട​ൻ സ്കൂ​ൾ വ​ണ്ടൂ​ർ), ഹ​രി​കു​മാ​ർ (എ​യ്സ് പ​ബ്ലി​ക് സ്കൂ​ൾ മ​ഞ്ചേ​രി), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ : ടി. ​അ​ബ്ദു​സ​മ​ദ് (അ​ൽ അ​മീ​ൻ സ്കൂ​ൾ മ​ങ്ക​ട), മ​ധു​സു​ദ​ന​ൻ (എം​ഇ എ​സ് തി​രൂ​ർ).