പെ​രി​ന്ത​ൽ​മ​ണ്ണ- വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ കെഎ​സ്ആ​ർ​ടി​സി പു​ന​രാ​രം​ഭി​ക്ക​ണമെന്ന്
Saturday, June 25, 2022 12:47 AM IST
അ​ങ്ങാ​ടി​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ - വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ങ്ങാ​ടി​പ്പു​റം ടൗ​ണി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.
പാ​ർ​ട്ടി മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ അ​ങ്ങാ​ടി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു വ​ളാ​ഞ്ചേ​രി യി​ലേ​ക്ക് കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ല​ച്ചി​ട്ട് വ​ർ​ഷം ര​ണ്ടു ക​ഴി​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ചു വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. റൂ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു യാ​ത്ര​ക്കാ​രും യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​യ്താ​ലി വ​ല​ന്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് തി​രൂ​ർ​ക്കാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് പി.​ടി അ​ബൂ​ബ​ക്ക​ർ, നൗ​ഷാ​ദ് അ​രി​പ്ര, സ​ക്കീ​ർ മാ​ന്പ്ര, അ​ബ്ദു​ള്ള അ​ര​ങ്ങ​ത്ത്, മ​നാ​ഫ് തോ​ട്ടോ​ളി, കെ.​ടി മൊ​യ്തീ​ൻ, ആ​ഷി​ക്, റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.