രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്ത സം​ഭ​വം; ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ ബ​ഹ​ളം
Monday, June 27, 2022 1:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ വ​യ​നാ​ട് ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ള​വും വാ​ക്കൗ​ട്ടും.
പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ത്തി​ൻ​മേ​ൽ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ള​മു​യ​ർ​ന്ന​ത്. തു​ട​ർ​ന്നു പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം വാ​ക്കൗ​ട്ട് ന​ട​ത്തി. വ​യ​നാ​ട് സം​ഭ​വ​ത്തി​ൽ സി​പി​എം നേ​താ​ക്ക​ൾ ത​ന്നെ എ​സ്എ​ഫ്ഐ അ​ക്ര​മം ന​ട​ത്തി​യ​ത് തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നാ​ൽ ഇ​ത്ത​ര​മൊ​രു പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട്.
അ​തേ സ​മ​യം വാ​ക്കൗ​ട്ട് ന​ട​ത്തി​യ സ​മ​യ​ത്തി​നു​ള്ളി​ൽ 14 അ​ജ​ണ്ട​ക​ൾ ച​ർ​ച്ച പോ​ലും ചെ​യ്യാ​തെ പാ​സാ​ക്കി​യെ​ടു​ത്ത ന​ട​പ​ടി പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളെ ക്ഷു​ഭി​ത​രാ​ക്കി. അ​ജ​ണ്ട വാ​യി​ക്കു​ന്ന ആ​ളെ ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ചേ​രി​തി​രി​ഞ്ഞ് മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തു ബ​ഹ​ള​ത്തി​നി​ട​യാ​ക്കി. ചെ​യ​ർ​മാ​ൻ പി​ന്നീ​ട് അ​ജ​ണ്ട​ക​ൾ ആ​ദ്യം മു​ത​ൽ വാ​യി​ച്ച​തോ​ടെ അം​ഗ​ങ്ങ​ൾ നി​ശ​ബ്ദ​രാ​വു​ക​യാ​ണു​ണ്ടാ​യ​ത്. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​രു അ​ജ​ണ്ട പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നാൽ മാ​റ്റി​വ​ച്ചു.