കാ​ൻ​സ​ർ സ​ർ​വേ ന​ട​ത്തും
Wednesday, June 29, 2022 12:37 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ജി​ല്ല​യി​ൽ ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. ജി​ല്ലാ കാ​ൻ​സ​ർ ക​ണ്‍​ട്രോ​ൾ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ റ​ഫീ​ഖ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. ച​ട​ങ്ങി​ൽ ജി​ല്ലാ​ക​ള​ക്ട​ർ വി. ​ആ​ർ പ്രേം​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ൻ​സ​ർ വ​രാ​തെ നോ​ക്കാ​നും അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നും തു​ട​ർ​ചി​കി​ത്സ​ക്കു​ള്ള പ​ദ്ധ​തി​ക​ളെ​പ്പ​റ്റി​യും ക​ള​ക്ട​ർ സം​സാ​രി​ച്ചു.
എ​ൻ​സി​ഡി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​പി അ​ഫ്സ​ൽ, ത​ല​ശേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ടീം ​തു​ട​ങ്ങി​യ​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന രോ​ഗ​നി​ർ​ണ​യ​വും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ മു​ഖേ​ന രോ​ഗ പ​രി​ശോ​ധ​ന​യും ജി​ല്ലാ​ആ​ശു​പ​ത്രി​ക​ൾ മു​ഖേ​ന കാ​ൻ​സ​ർ തു​ട​ർ​ചി​കി​ത്സ എ​കോ​പി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. വാ​ർ​ഡു​ത​ല​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. വീ​ട് തോ​റും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യും. ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ സ​ർ​വേ ന​ട​ത്തു​ന്ന​തും യോ​ഗം ച​ർ​ച്ച​ചെ​യ്തു.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പ്രീ​തി മേ​നോ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ർ.​രേ​ണു​ക, ജി​ല്ലാ പ്ലാ​നിം​ഗ്് ഓ​ഫീ​സ​ർ പി.​എ ഫാ​ത്തി​മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ക​ലാം മാ​ഷ്, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ടി.​എ​ൻ അ​നൂ​പ്, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഷാ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.