നി​ല​ന്പൂ​രി​ലെ തോ​ട് ന​വീ​ക​ര​ണം: പ്ര​തി​പ​ക്ഷ പ​രാ​തി ഓം​ബു​ഡ്സ്മാ​ൻ ത​ള്ളി
Thursday, June 30, 2022 12:47 AM IST
നി​ല​ന്പൂ​ർ:​ന​ഗ​ര​സ​ഭ​യി​ലെ തോ​ട് ന​വീ​ക​ര​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന പ്ര​തി​പ​ക്ഷ പ​രാ​തി ഓം​ബു​ഡ്സ്മാ​ൻ ത​ള്ളി. ന​ഗ​ര​സ​ഭ​ക്കെ​തി​രേ വ്യാ​ജ പ​രാ​തി ന​ൽ​കി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച പ്ര​തി​പ​ക്ഷം മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം.
എ​ല്ലാ മ​ഴ​ക്കാ​ല​ങ്ങ​ളി​ലും നി​ല​ന്പൂ​ർ ടൗ​ണി​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കാ​റു​ണ്ട്. അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ കെ​എ​ൻ​ജി റോ​ഡ് ക​ട​ന്നു​പോ​കു​ന്ന നി​ല​ന്പൂ​ർ ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട് കാ​ല​ങ്ങ​ളാ​യി നി​ല​ന്പൂ​രി​നു ശാ​പ​മാ​യി മാ​റി​യി​രു​ന്നു. ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​വും റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​മെ​ന്നാ​യി​രു​ന്നു.
അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഉ​ട​ൻ അ​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്ത് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​മാ​യി തോ​ട് ന​വീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. നാ​ലു ല​ക്ഷ​ത്തി തൊ​ണ്ണൂ​റാ​യി​രം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ല​ന്പൂ​രി​ല ആ​റു പ്ര​ധാ​ന തോ​ടു​ക​ൾ ന​വീ​ക​രി​ച്ച് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു സു​ഗ​മ​മാ​ക്കാ​നും റോ​ഡി​ലെ വെ​ള​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​മാ​യി.
വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​യെ പ്ര​ശം​സി​ച്ച​പ്പോ​ൾ ഇ​ല്ലാ​ത്ത അ​ഴി​മ​തി പ​റ​ഞ്ഞു പ്ര​തി​ക്ഷം രം​ഗ​ത്ത് വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
ഇ​തു സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷം ഓം​ബു​ഡ്സ്മാ​നു ന​ൽ​കി​യ പ​രാ​തി ത​ള്ളി​യ​തോ​ടെ സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ട്ടു. പ​രാ​തി ന​ൽ​കി​യ ന​ഗ​ര​സ​ഭ​ക്കെ​തി​രേ വ്യാ​ജ പ​രാ​തി ന​ൽ​കി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച പ്ര​തി​പ​ക്ഷം മാ​പ്പു​പ​റ​യ​ണം.
ന​ഗ​സ​ഭ​ക്കെ​തി​രേ പ്ര​തി​പ​ക്ഷം ഓം​ബു​ഡ്സ്മാ​നി​ലും മ​റ്റും ന​ൽ​കി​യ മ​റ്റു പ​രാ​തി​ക​ളും ഇ​തു​പോ​ലെ​ത​ന്നെ​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​ക​സ​ന വി​രു​ദ്ധ നി​ല​പാ​ടാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ച​ന്ത​ക്കു​ന്നി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
സ്വ​കാ​ര്യ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ച്ച താ​ത്കാ​ലി​ക ഷെ​ഡി​ൽ പ​ര​സ്യം ന​ൽ​കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത് ന​ഗ​ര​സ​ഭ​ക്ക് ചെ​റി​യ വ​രു​മാ​ന​മെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ചാ​ണ്. എ​ന്നാ​ൽ തോ​ട് ന​വീ​ക​ര​ണ​ത്തി​നെ​തി​രെ​യു​ള്ള പ​രാ​തി ത​ള്ളി​യ വി​ഷ​മ​ത്തി​ൽ പ്ര​തി​പ​ക്ഷം അ​തി​നെ​തി​രെ​യും രം​ഗ​ത്തു​വ​രി​ക​യാ​ണ്. അ​തേ​സ​മ​യം ന​ഗ​ര​സ​ഭ തോ​ട് ന​വീ​ക​ര​ണ​ത്തി​ൽ ഓം​ബു​ഡ്സ്മാ​ൻ വി​ധി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്നു ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ ക്ര​മ​കേ​ടും അ​ഴി​മ​തി​യും ന​ട​ന്നി​ട്ടു​ണ്ട​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു. ച​ട്ട​വി​രു​ദ്ധ​മാ​യി​ട്ടാ​ണ് പ്ര​വൃ​ത്തി ന​ട​ന്നി​ട്ടു​ള്ള​ത്. വി​ധി പ​ഠി​ച്ച​തി​നു ശേ​ഷം വി​ജി​ല​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന കാ​ര്യ​വും ആ​ലോ​ചി​ക്കു​മെ​ന്നും പാ​ലോ​ളി മെ​ഹ​ബൂ​ബ് വ്യ​ക്ത​മാ​ക്കി. ഓം​ബു​ഡ്സ് നി​യോ​ഗി​ച്ച അ​മി​ക്ക​സ്ക്യൂ​റി ഞ​ങ്ങ​ളെ കേ​ൾ​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. റീ​ജ​ണ​ൽ ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സും ഞ​ങ്ങ​ൾ പ​റ​ഞ്ഞ​ത് രേ​ഖ​പെ​ടു​ത്താ​നോ ക്ര​മ​ക്കേ​ട് ന​ട​ന്ന സ്ഥ​ല​ങ്ങ​ൾ നേ​രി​ൽ കാ​ണാ​നോ ത​യാ​റാ​കാ​തെ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ന​ൽ​കി​യ രേ​ഖ​ക​ൾ മാ​ത്ര​മാ​ണ് ഓം​ബു​ഡ്സ്മാ​നി​ൽ ന​ൽ​കി​യ​ത്. ഓം​ബു​ഡ്സ്മാ​ൻ കേ​സി​ന്‍റെ മെ​റി​റ്റി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ലെ​ന്നും ഓം​ബു​ഡ്സ്മാ​നി​ൽ നി​ന്നു ഞ​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പാ​ലോ​ളി മെ​ഹ്ബൂ​ബ് പ​റ​ഞ്ഞു. ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​എം ബ​ഷീ​ർ, സ്ക​റി​യ ക്നാം​തോ​പ്പി​ൽ, ഷൈ​ജി മോ​ൾ തു​ട​ങ്ങി​യ​വ​രും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.