നി​ല​ന്പൂ​രി​ലെ അ​ശാ​സ്ത്രീ​യ​മാ​യ ബ​സ് സ്റ്റോ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണം
Thursday, June 30, 2022 12:47 AM IST
നി​ല​ന്പൂ​ർ: അ​ശാ​സ്ത്രീ​യ​മാ​യ ബ​സ് സ്റ്റോ​പ്പു​ക​ളു​ടെ അ​ക​ലം ദീ​ർ​ഘി​പ്പി​ച്ച് സ്ഥാ​പി​ക്ക​ണ​മെ​ന്നും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​ത​പ​ടി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ൽ യാ​ത്ര ചെ​യ്യു​ന്ന ക​രു​ളാ​യി, പൂ​ക്കോ​ട്ടും​പാ​ടം, അ​ക​ന്പാ​ടം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​കം സ്റ്റോ​പ്പ് അ​ട​യാ​ള​പ്പെ​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.
ഇ​തു സം​ബ​ന്ധി​ച്ച് സ്റ്റു​ഡ​ൻ​സ് ട്രാ​വ​ലിം​ഗ് ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ലും സ​ബ് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കും നി​വേ​ദ​ന​വും ന​ൽ​കി.
ഇ​രു​ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന ബ​സു​ക​ളു​ടെ ബ​സ് സ്റ്റോ​പ്പു​ക​ൾ ത​മ്മി​ൽ അ​ക​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ല​ന്പൂ​രി​ൽ എ​ല്ലാ ഭാ​ഗ​ത്തും സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള നി​ല​ന്പൂ​രി​ലെ ബ​സ് സ്റ്റോ​പ്പു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ക​ല​ത്തി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൗ​ക്ക​ത്ത​ലി ഉ​ള്ളാ​ട്ട് പ​റ​ന്പ​ൻ, നി​യാ​സ് ചാ​ലി​യാ​ർ, കെ.​ടി. മെ​ഹ​ബൂ​ബ്, എം. ​ദി​നേ​ശ്കു​മാ​ർ, വാ​ക്കി​യ​ത്ത് കോ​യ, ഷെ​മീ​ർ ബാ​ബു അ​റ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.