തെ​യ്യോ​ട്ടു​ചി​റ ആ​ണ്ട് നേ​ർ​ച്ച​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​വും
Friday, July 1, 2022 12:58 AM IST
തെ​യ്യോ​ട്ടു​ചി​റ: മ​ല​ബാ​റി​ലെ പ്ര​ശ​സ്ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​യ്യോ​ട്ടു​ചി​റ ക​മ്മു സു​ഫി ആ​ണ്ട് നേ​ർ​ച്ച ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്നു മു​ത​ൽ ആ​റു​വ​രെ​യാ​ണ് നേ​ർ​ച്ച. നേ​ർ​ച്ച​യു​ടെ പ്ര​ഥ​മ ദി​ന​മാ​യ ഇ​ന്ന് മ​ഹ​ല്ല് ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വൈ​കി​ട്ട് ന​ട​ത്തു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മ​ഹ​ല്ല് ഖ​ത്തീ​ബ് അ​ബ്ദു​ഷ്ടു​ക്കു​ർ മ​ദ​നി അ​മ്മി​നി​ക്കാ​ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ക​ഐം​ഐ​സി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ചെ​യ​ർ​മാ​നും ആ​ണ്ട് നേ​ർ​ച്ച ക​മ്മി​റ്റി ക​ണ്‍​വീ​ന​രു​മാ​യ മു​സ്ത​ഫ അ​ഷ്റ​ഫി ക​ക്കു​പ്പ​ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ മു​സ്്ലി​യാ​ർ മ​ഹ​ല്ല് ഖ​ത്തീ​ബ് അ​ബ്ദു​ഷു​ക്കു​ർ മ​ദ​നി അ​മ്മി​നി​ക്കാ​ട്, ആ​ണ്ട് നേ​ർ​ച്ച ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ മു​സ്ത​ഫ അ​ഷ്റ​ഫി ക​ക്കു​പ്പ​ടി, മ​ഹ​ല്ല് സെ​ക്ര​ട്ട​റി ഹ​മീ​ദ് മു​സ്്ലി​യാ​ർ, മു​ഹ​മ്മ​ദാ​ലി മു​സ്്ലി​യാ​ർ, ഹം​സ മു​സ്്ലി​യാ​ർ, ജ​ലീ​ൽ അ​ച്ചി​പ്ര, അ​ഷ്റ​ഫ് ഇ​രു​ന്പ​ൻ, മാ​നേ​ജ​ർ ഫി​റോ​സ് ഹു​ദ​വി ബ​ശീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.