ടി​പ്പ​ർ ലോ​റി​യു​ടെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച് അപകടം
Friday, July 1, 2022 12:58 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ടൗ​ണി​ൽ ടി​പ്പ​ർ ലോ​റി​യു​ടെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച് മി​നി വാ​നി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. മ​റ്റൊ​രു വാ​ഹ​ന​ത്തി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്പോ​ഴാ​ണ് ടി​പ്പ​ർ ലോ​റി​യു​ടെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ടൗ​ണി​ലെ ഇ​കെ​സി പ​ച്ച​ക്ക​റി മൊ​ത്ത വി​ത​ര​ണ ക​ട​ക്ക് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നേ​മു​ക്കാ​ലോ​ടെ അ​പ​ക​ടം ന​ട​ന്ന​ത്. എ​ട​വ​ണ്ണ​യി​ൽ നി​ന്ന് എം ​സാ​ന്‍റു​മാ​യി ദേ​വാ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ടി​പ്പ​ർ ലോ​റി.
പാ​ലാ​ട് സ്വ​ദേ​ശി​യു​ടെ മി​നി വാ​നി​നെ ഓ​വ​ർ ടേ​ക്ക് ചെ​യ്യു​ന്പോ​ഴാ​ണ് ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. വ​ൻ ശ​ബ്ദ​ത്തോ​ടെ​യു​ള്ള പൊ​ട്ടി​ത്തെ​റി​യി​ൽ ട​യ​റി​ൽ നി​ന്നു​ള്ള വാ​യു മ​ർ​ദ്ദ​മേ​റ്റാ​ണ് മി​നി വാ​നി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. എ​ന്നാ​ൽ വാ​നി​ലെ ഡ്രൈ​വ​റും സ്ത്രീ​യും കു​ഞ്ഞും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭാ​ഗ്യം കൊ​ണ്ട് അ​പ​ക​ടം കൂ​ടാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട​തോ​ടെ ജ​നം ഓ​ടി​ക്കൂ​ടി. ഏ​താ​നും സ​മ​യം കോ​ഴി​ക്കോ​ട് ഉൗ​ട്ടി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തു.