പേ​വി​ഷ​ബാ​ധയ്​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം
Saturday, July 2, 2022 12:42 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് പേ​വി​ഷ​ബാ​ധ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​രേ​ണു​ക അ​റി​യി​ച്ചു. തെ​രു​വു മൃ​ഗ​ങ്ങ​ൾ മാ​ത്ര​മ​ല്ല വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന നാ​യ, പൂ​ച്ച എ​ന്നി​വ ക​ടി​ക്കു​ക​യോ, മാ​ന്തു​ക​യോ ചെ​യ്താ​ൽ പോ​ലും പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​ട​ൻ മു​റി​വു പ​റ്റി​യ ഭാ​ഗം പ​തി​ന​ഞ്ചു മി​നി​റ്റ് ധാ​ര​യാ​യി ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ സോ​പ്പ് ഉ​പ​യോ​ഗി​ച്ചു ക​ഴു​ക​ണം. മു​റി​വു കെ​ട്ടി​വ​യ്ക്കാ​ൻ പാ​ടി​ല്ല. ഉ​ട​ൻ അ​ടു​ത്തു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം/​താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ കാ​ണി​ക്കു​ക​യും പേ​വി​ഷ​ബാ​ധ​ക്ക് എ​തി​രെ​യു​ള്ള വാ​ക്സി​ൻ കു​ത്തി​വ​യ്പ്് ആ​രം​ഭി​ക്കു​ക​യും ചെ​യ്യ​ണം.
ഗു​രു​ത​ര​മാ​യ കാ​റ്റ​ഗ​റി മൂ​ന്നി​ൽ​പ്പെ​ട്ട കേ​സു​ക​ൾ​ക്കു വാ​ക്സി​ന് പു​റ​മെ ഇ​മ്മ്യൂ​ണോ​ഗ്ലോ​ബു​ലി​ൻ കു​ത്തി​വ​യ്പ്് കൂ​ടി എ​ടു​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യോ, മാ​ന്ത​ലോ ഉ​ണ്ടാ​യാ​ലും അ​തും കാ​റ്റ​ഗ​റി മൂ​ന്നാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ എ​ല്ലാ ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ, താ​ലൂ​ക്കു ആ​ശു​പ​ത്രി​ക​ൾ, ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​ക്ക് പു​റ​മേ തി​രു​നാ​വാ​യ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, വ​ളാ​ഞ്ചേ​രി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, അ​ത്താ​ണി​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, വ​ള​വ​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, കോ​ട്ട​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, മാ​റാ​ക്ക​ര കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​ണ്. ജി​ല്ല​യി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്, നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, തി​രൂ​ർ ജി​ല്ലാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​മ്മ്യൂ​ണോ​ഗ്ലോ​ബു​ലി​ൻ ല​ഭ്യ​മാ​ണ്. വ​ള​ർ​ത്തു നാ​യ​ക​ൾ​ക്ക് സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​ക​ണം.
വാ​ക്സി​നേ​ഷ​ൻ എ​ടു​ത്താ​ലും അ​വ​യി​ൽ നി​ന്നു ക​ടി​യേ​റ്റാ​ൽ പേ​വി​ഷ​ബാ​ധ​ക്കു​ള്ള വാ​ക്സി​ൻ എ​ടു​ക്ക​ണം. സ്ഥി​ര​മാ​യി മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു ക​ടി​യേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി പ്ര​തി​രോ​ധ കു​ത്തി​വ​യ​പ്് എ​ടു​ക്കു​ന്ന​ത് ന​ല്ല​താ​ണ്.
മു​ൻ​കാ​ല​ങ്ങ​ളി​ലേ​തു പോ​ലെ പൊ​ക്കി​ളി​നു ചു​റ്റും കു​ത്തി​വ​യ്ക്കു​ന്ന ക​ഠി​ന​മാ​യ കു​ത്തി​വ​യ​പ്് രീ​തി​യ​ല്ല ഇ​ന്നു​ള്ള​ത്. തൊ​ലി​പ്പു​റ​ത്തോ, പേ​ശി​ക​ളി​ലോ എ​ടു​ക്കു​ന്ന ല​ളി​ത​മാ​യ കു​ത്തി​വ​യ്പ് രീ​തി​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.