പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി ഇ​ന്നു മു​ത​ൽ
Saturday, August 13, 2022 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഗു​ണ​മേ​ൻ​മ​യു​ള്ള​തും ക​ല​ർ​പ്പും മാ​യ​വും ക​ല​രാ​ത്ത​തു​മാ​യ കു​ടും​ബ​ശ്രീ ഉ​ത്പ്പ​ന്ന​ങ്ങ​ൾ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കു​ന്ന ഹോം ​ഷോ​പ്പ് പ​ദ്ധ​തി​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഇ​ന്നു തു​ട​ക്ക​മാ​കും.
കു​ടും​ബ​ശ്രീ സം​രം​ഭ​ക​രു​ടെ ഗ്രാ​മീ​ണ ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് സ്ഥി​ര​വി​പ​ണി സാ​ധ്യ​മാ​ക്കു​ക​യും വി​പ​ണ​ന രം​ഗ​ത്തു കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ഇ​തി​ലൂ​ടെ പ്രാ​ദേ​ശി​ക സാ​ന്പ​ത്തി​ക വി​ക​സ​ന​വും ല​ക്ഷ്യ​മി​ട്ടാ​ണ് കു​ടും​ബ​ശ്രീ മി​ഷ​ൻ ഹോം ​ഷോ​പ്പ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.
ന​ല്ല​തു വാ​ങ്ങാം ന​ൻ​മ ചെ​യ്യാം എ​ന്ന ആ​ശ​യ​ത്തോ​ടെ കു​ടും​ബ​ശ്രീ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ൾ വ​ഴി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ത്പ്പ​ന്ന​ങ്ങ​ളാ​ണ് ഹോം ​ഷോ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​ത്യേ​ന ആ​വ​ശ്യ​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് കേ​ര​ള​ത​നി​മ​യോ​ടും പ​രി​ശു​ദ്ധ​വു​മാ​യി വീ​ട്ടു​പ​ടി​ക്ക​ലെ​ത്തു​ന്ന​ത്. ഉ​മി​ക്ക​രി മു​ത​ൽ ഭ​ക്ഷ്യ​ഉ​ത്പ്പ​ന്ന​ങ്ങ​ൾ വ​രെ ഹോം ​ഷോ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​കും. ഇ​തി​നാ​യി ജി​ല്ല​യി​ലെ 20 കു​ടും​ബ​ശ്രീ സം​രം​ഭ​ക യൂ​ണി​റ്റു​ക​ളി​ലെ 47 ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.
പ​ദ്ധ​തി പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള എ​ട്ടു പ​ഞ്ചാ​യ​ത്തി​ലും ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ളി​ലും ന​ട​പ്പാ​ക്കും. പ​രി​ശീ​ല​നം ല​ഭി​ച്ച 350 വ​നി​ത​ക​ളി​ലൂ​ടെ​യാ​ണ് ഉ​ത്പ്പ​ന്ന​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ക. ഇ​വ​രെ ഹോം ​ഷോ​പ്പ് ഓ​ണ​ർ​മാ​ർ എ​ന്നാ​ണ​റി​യ​പ്പെ​ടു​ക. 200 വീ​ടു​ക​ൾ​ക്കു ഒ​രു ഹോം ​ഷോ​പ്പ് ഓ​ണ​ർ എ​ന്ന നി​ല​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും ബ്രാ​ന്‍റിം​ഗും ഉ​റ​പ്പു വ​രു​ത്തി വി​പ​ണ​ന വി​ത​ര​ണ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് വൈ​ദ​ഗ്ധ്യ​മു​ള്ള ഹോം ​ഷോ​പ്പ് മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന്‍റെ സേ​വ​ന​വും കു​ടും​ബ​ശ്രീ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കും.
ഹോം ​ഷോ​പ്പ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു ഉ​ച്ച​ക്കു ര​ണ്ടി​നു കാ​യി​ക യു​വ​ജ​ന​ക്ഷേ​മ ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ​ഹി​ക്കും. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഘോ​ഷ​യാ​ത്ര​യും കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​യും അ​ര​ങ്ങേ​റു​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജാ​ഫ​ർ ക​ക്കൂ​ത്ത്, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. എ.​കെ മു​സ്ത​ഫ, ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഫ, പി.​എ​സ് സ​ന്ദീ​പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.