സു​ര​ക്ഷാ പ​രി​ശോ​ധ​ന: 196 പേ​രെ അ​റ​സ്റ്റു ചെ​യ്തു
Saturday, August 13, 2022 11:46 PM IST
മ​ല​പ്പു​റം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ന്ന​ലെ പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ 196 കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി.
മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന​ക്കാ​ർ, പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ, അ​ന​ധി​കൃ​ത ഒ​റ്റ​ന​ന്പ​ർ ലോ​ട്ട​റി മാ​ഫി​യ​ക​ൾ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 530 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. അ​തി​ർ​ത്തി​ക​ളും പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 271 വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 6,49,750 രൂ​പ പി​ഴ ഈ​ടാ​ക്കി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി ചു​റ്റി​ക്ക​റ​ങ്ങി​യ​വ​ർ​ക്കെ​തി​രേ പെ​റ്റി കേ​സു​ക​ൾ ചാ​ർ​ജ് ചെ​യ്തു.

മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗ​വും വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 89 കേ​സു​ക​ളി​ലാ​യി തൊ​ണ്ണൂ​റോ​ളം പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 32 ഗ്രാം ​എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്നു​മാ​യി കി​ഴി​ശേ​രി ക​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ലെ അ​നൂ​പ്, രാ​മ​നാ​ട്ടു​ക​ര മേ​ലെ​പ​ള്ളി​ക്ക​ത്തൊ​ടി സ​ജി​ത്ത് എ​ന്നി​വ​രെ അ​രീ​ക്കോ​ട് പോ​ലീ​സും 20 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​ങ്ങാ​ടി​പ്പു​റം പോ​ളി​ടെ​ക്നി​ന് മു​ന്നി​ൽ​വ​ച്ച് പാ​ങ്ങ് തൈ​ര​നി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ വാ​ഹി​ദി​നെ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സും പി​ടി​കൂ​ടി.

240 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ട​വ​ണ്ണ പൂ​ക്കോ​ട്ടി​ൽ ഹൗ​സ് മു​സ്ത​ഫ​യെ​യും നി​ല​ന്പൂ​രി​ൽ വ​ച്ചും വ​ളാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 1.64 ഗ്രാം ​ഹെ​റോ​യി​ൻ സ​ഹി​തം മ​റ്റൊ​രാ​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.8.7 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി ക​രി​പ്പൂ​ർ പോ​ലീ​സ് ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.അ​ന​ധി​കൃ​ത ലോ​ട്ട​റി വി​ൽ​പ്പ​ന​ശാ​ല​ക​ളി​ലെ റെ​യ്ഡി​ൽ ഒ​റ്റ​യ​ക്ക ലോ​ട്ട​റി വി​ൽ​പ്പ​ന​യ്ക്കെ​തി​രെ 20 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത്ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​എ​സ്പി​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, എ​സ്ഐ​മാ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.