സ്കൂ​ളി​ൽ ശ​ല​ഭോ​ദ്യാ​ന​മൊ​രു​ക്കി ഹ​രി​ത​സേ​ന
Saturday, August 13, 2022 11:49 PM IST
പു​ഴ​ക്കാ​ട്ടി​രി : പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള താ​ത്പ​ര്യം കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശ​ല​ഭോ​ദ്യാ​ന​മൊ​രു​ക്കി.

ശ​ല​ഭ​ങ്ങ​ളെ അ​റി​യു​ക സം​ര​ക്ഷി​ക്കു​ക അ​തി​ലൂ​ടെ പ്ര​കൃ​തി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ഠ​ന പ​ദ്ധ​തി കൊ​ണ്ടു ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. പ്ര​കൃ​തി​സ്നേ​ഹി​യും ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​റു​മാ​യ മ​ണ്ടി​വീ​ട്ടി​ൽ ബ​ഷീ​റി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് വി​ദ്യാ​ല​യ​ത്തി​ൽ ശ​ല​ഭോ​ദ്യാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇ​ത്ത​രം പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്പോ​ൾ കു​ട്ടി​ക​ൾ അ​വ​ര​റി​യാ​തെ ത​ന്നെ പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക കൂ​ടി ചെ​യ്യു​ക​യാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ല​ഭ ലാ​ർ​വ​ക​ളു​ടെ ആ​ഹാ​ര​സ​സ്യ​ങ്ങ​ൾ സ്കൂ​ൾ വ​ള​പ്പി​ൽ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സ്കൂ​ൾ പ​രി​സ​രം ഹ​രി​താ​ഭ​വും സ്കൂ​ൾ അ​ന്ത​രീ​ക്ഷം സം​ശു​ദ്ധ​വു​മാ​യി​ത്തീ​രു​ന്നു.

ജൈ​വ വൈ​വി​ധ്യ​ഉ​ദ്യാ​നം, ഹെ​ർ​ബ​ൽ ഗാ​ർ​ഡ​ൻ, ആ​ന്പ​ൽ​ക്കു​ളം, ക​ലാ​കാ​ര​നാ​യ സി​ദീ​ഖ് ജെ​റീ​ക്ക രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ക​രി​ങ്ക​ൽ ശി​ൽ​പം എ​ന്നി​വ​യും വി​ദ്യാ​ല​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശ​ല​ഭോ​ദ്യാ​ന​വും ദേ​ശീ​യ ഹ​രി​ത​സേ​ന പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മ​ങ്ക​ട ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​പി.​ബി​ജു നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ കെ.​മു​ഹ​മ്മ​ദ​ലി കെ.​പി.​എ​സ്. പൂ​ക്കോ​യ ത​ങ്ങ​ൾ, എം.​ബ​ഷീ​ർ, വി.​സി​ദി​ഖ്, പി.​ജി.​സ​ർ​ഗ, എം.​വി.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.