വാ​ഷും വാ​റ്റു​പ​ക​ര​ണ​വും പി​ടി​കൂ​ടി
Monday, August 15, 2022 1:07 AM IST
നി​ല​ന്പൂ​ർ: വ​ന​ഭൂ​മി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കി​ൾ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു പി.​അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്പ​ത്തൂ​ർ കാ​ന​ക്കു​ത്ത് വ​ന​മേ​ഖ​ല​യി​ൽ നി​ന്നു 310 ലി​റ്റ​ർ വാ​ഷും ചാ​രാ​യം ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള അ​ലു​മി​നി​യം പാ​ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. മൂ​ന്നി​ട​ങ്ങ​ളി​ലാ​യി കു​ഴി​ക​ളി​ലാ​യി പ്ലാ​സ്റ്റി​ക്ക് ഷീ​റ്റി​ലും ക​ന്നാ​സു​ക​ളി​ലു​മാ​യാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മേ​ഖ​ല​യി​ലെ പ്ര​ധാ​ന നാ​ട​ൻ ചാ​രാ​യ നി​ർ​മാ​ണ​മേ​ഖ​ല​യി​ലാ​ണ് ഇ​വി​ടം. സി​വി​ൽ എ​ക്സൈ ഓ​ഫീ​സ​ർ​മാ​രാ​യ രാ​കേ​ഷ് ച​ന്ദ്ര​ൻ, എ​ബി​ൻ സ​ണ്ണി, എ​ക്സൈ​സ് ഡ്രൈ​വ​ർ പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​രും പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.