വ​നി​താ​വേ​ദി സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു
Monday, August 15, 2022 1:08 AM IST
ആ​ന​മ​ങ്ങാ​ട്: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന​മ​ങ്ങാ​ട് കൃ​ഷ്ണ​ൻ നാ​യ​ർ സ്മാ​ര​ക വാ​യ​ന​ശാ​ല വ​നി​താ വേ​ദി ’സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ സ്ത്രീ​ക​ൾ സ്വ​ത​ന്ത്ര​രാ​ണോ ’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു. ഭ​ര​ണ​ഘ​ട​ന​യോ ഇ​തി​ഹാ​സ കാ​വ്യ​ങ്ങ​ളോ മ​ത ഗ്ര​ന്ഥ​ങ്ങ​ളോ സ്ത്രീ​യു​ടെ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പു​രു​ഷാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​യി​ൽ നി​ന്നു ഇ​ന്ത്യ​ൻ സ​മൂ​ഹം മാ​റേ​ണ്ട​തു​ണ്ട​ന്നും ജ​നാ​ധി​പ​ത്യം ആ​ദ്യം തു​ട​ങ്ങേ​ണ്ട​ത് വീ​ട്ട​ക​ങ്ങ​ളി​ലാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ​വും സാ​ന്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​യും സ്ത്രീ​യു​ടെ സ്വ​ത​ന്ത്ര്യ​ത്തി​നു​ള്ള ഇ​ച്ഛാ​ശ​ക്തി വ​ർ​ധി​പ്പി​ക്കു​മെ​ന്നും സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ധ, ഉ​ഷ മ​ണ​ലാ​യ, കൈ​ര​ളി, മി​നി, സ​തി, ജ​യ​ശ്രീ, അ​നി​ത, കോ​മ​ളം, ദി​വ്യ, ധ​ന്യ ഫെ​ബി​ന, ര​മ്യ, അ​നി​താ​കു​റു​പ്പ​ത്ത്, സ​മീ​റ, ഉ​ഷാ സു​രേ​ഷ് സു​ജ, ശാ​ന്ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​വ​തി ആ​ഘോ​ഷി​ക്കു​ന്ന സ​രോ​ജി​നി ടീ​ച്ച​റെ ആ​ദ​രി​ക്ക​ലും ഗാ​നാ​മൃ​ത​വും ന​ട​ത്തി.