കെഎ​സ്ടി​യു ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ
Friday, August 19, 2022 12:16 AM IST
കൂ​ട്ടി​ല​ങ്ങാ​ടി: മ​ങ്ക​ട ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ (കെഎ​സ്ടി​യു) ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. കെഎ​സ്ടി​യു സ്ഥാ​പ​ക നേ​താ​വാ​യ ക​രു​വാ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി​യു​ടെ നാ​മ​ത്തി​ലാ​ണ് ഓ​ഫീ​സ് അ​റി​യ​പ്പെ​ടു​ന്ന​ത്. ആ​ധു​നി​ക രീ​തി​യി​ലാ​ണ് ഓ​ഫീ​സ് പ​ണി​ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ർ​ക്കു റ​ഫ​റ​ൻ​സി​നാ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ൾ ലൈ​ബ്ര​റി​യി​ൽ സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കോ​ള​ർ​ഷി​പ്പ് മ​ത്സ​ര പ​രി​ശീ​ല​നം, അ​ധ്യാ​പ​ക​ർ​ക്കു വ​കു​പ്പു​ത​ല പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. നാ​ളെ വൈ​കു​ന്നേ​രം 3.30 ന് ​മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഫീ​സ് ഉ​ദ്്ഘാ​ട​നം ചെ​യ്യും. ഡോ. ​എം.​പി.അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കെ.​പി.​എ.മ​ജീ​ദ് എം​എ​ൽ​എ, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​കെ.​അ​ബ്ദു​റ​ബ്ബ്, കെഎ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​രീം പ​ടു​കു​ണ്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​അ​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ ബ​ഷീ​ർ ചെ​റി​യാ​ണ്ടി, അ​സോ​സി​യ​റ്റ് സെ​ക്ര​ട്ട​റി കെ.​എം.​അ​ബ്ദു​ള്ള, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി.​കെ അ​സീ​സ്, ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ അ​റ​ക്ക​ൽ, മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍​റ് കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ടി. ​കു​ഞ്ഞാ​ലി, ട്ര​ഷ​റ​ർ വി.​പി.​മാ​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ​ഠ​ന പാ​ഠ്യേ​ത​ര, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്തി​ൽ മി​ക​വു പ്ര​ക​ടി​പ്പി​ക്കു​ന്ന ഉ​പ​ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്കു ന​ൽ​കു​ന്ന പ്ര​ഥ​മ കൊ​ള​ത്തൂ​ർ
ടി. ​മു​ഹ​മ്മ​ദ് മൗ​ല​വി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ സു​മേ​ഷി​നു ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ന​ൽ​കും. മ​ങ്ക​ട ഉ​പ​ജി​ല്ല​യി​ലെ ക​ഐ​സ്ടി​യു അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ നി​ന്നു
എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​സ്എ​സ്എ​ൽ​സി ഫു​ൾ എ​പ്ല​സ്, പ്ല​സ്ടു എ​പ്ല​സ് വി​ജ​യി​ക​ളെ വി​ദ്യാ​ർ​ഥി​ക​ളെ
അ​നു​മോ​ദി​ക്കും.