പോ​ളി​ംഗ് ബൂ​ത്തി​നു 200 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ്ര​ചാ​ര​ണ​ത്തി​നു ക​ർ​ശ​ന വി​ല​ക്ക്
Friday, April 19, 2019 12:30 AM IST
മ​ല​പ്പു​റം: പോ​ളി​ംഗ് ബൂ​ത്തി​നു 200 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ളും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​ന്ന മ​റ്റെ​ന്തെ​ങ്കി​ലും സാ​മ​ഗ്രി​ക​ളോ പാ​ടി​ല്ലെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സ​ർ​മാ​ർ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പൊ​തു​നി​രീ​ക്ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ബൂ​ത്തി​നു​ള്ളി​ലെ ചു​മ​രു​ക​ൾ പ​രി​ശോ​ധി​ച്ച് രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ ഫോ​ട്ടോ​ക​ളും (രാ​ഷ്ട്ര​പി​താ​വി​ന്‍റെ ഒ​ഴി​കെ) തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​ങ്ങ​ളും, മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ ബോ​ർ​ഡു​ക​ളും മാ​റ്റു​ക​യോ മ​റ​ക്കു​ക​യോ ചെ​യ്യ​ണം. ഇ​ത്ത​രം ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ സെ​ക്ട​റ​ൽ ഓ​ഫീ​സ​റെ​യോ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യോ പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സ​ർ​മാ​ർ ഉ​ട​ൻ ത​ന്നെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. സ​മ്മ​തി​ദാ​യ​ക​ർ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യി പ്ര​വേ​ശി​ച്ച് വോ​ട്ടി​ംഗിന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം നി​ല​നി​ർ​ത്തി വോ​ട്ടു​ചെ​യ്യാ​വു​ന്ന രീ​തി​യി​ൽ വോ​ട്ടി​ംഗ് കം​പാ​ർ​ട്ട്മെ​ന്‍റ് ക്ര​മീ​ക​രി​ക്കു​ക​യും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വോ​ട്ടി​ംഗ് കം​പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പു​റ​ത്തു പ​തി​ക്കു​ക​യും വേ​ണം. വോ​ട്ടി​ംഗ് കം​പാ​ർ​ട്ട്മെ​ന്‍റ് ക്ര​മീ​ക​രി​ക്കു​ന്പോ​ൾ വി.​വി​പാ​റ്റി​ന്‍റെ ഡി​സ്പ്ലേ​യി​ൽ നേ​രി​ട്ടു സൂ​ര്യ​പ്ര​കാ​ശ​മോ ബ​ൾ​ബി​ന്‍റെ പ്ര​കാ​ശ​മോ പ​തി​ക്കാ​ത്ത രീ​തി​യി​ൽ വോ​ട്ടി​ംഗ് കം​പാ​ർ​ട്ട്മെ​ന്‍റ് ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. വോ​ട്ടി​ംഗ് കേ​ന്ദ്ര​ത്തി​ൽ പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സ​ർ ഒ​ഴി​കെ മ​റ്റാ​രും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ, ഏ​ജ​ന്‍റു​മാ​ർ, വോ​ട്ട​ർ​മാ​ർ എ​ന്നി​വ​ർ വോ​ട്ടി​ംഗ് കേ​ന്ദ്ര​ത്തി​നു അ​ക​ത്തോ പു​റ​ത്തോ നൂ​റു​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ലോ അ​നാ​വ​ശ്യ​മാ​യി ചു​റ്റി​ത്തി​രി​യാ​ൻ അ​നു​വ​ദി​ക്ക​രു​ത്.
കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ആ​കെ വോ​ട്ട്, വോ​ട്ടിംഗ് ശ​ത​മാ​നം എ​ന്നി​വ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ബാ​ല​റ്റ് യൂ​ണി​റ്റ്, വി​വി​പാ​റ്റ് എ​ന്നി​വ​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​ക്ക​ണം. വോ​ട്ട​ർ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​ക​സ​മ​യം വോ​ട്ടിം​ഗ് കം​പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നാ​ൽ പു​റ​ത്തു​വ​രാ​ൻ പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സ​ർ ആ​വ​ശ്യ​പ്പെ​ട​ണം. അ​പാ​ക​ത​യി​ല്ലെ​ന്നു പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സ​ർ​മാ​ർ ഉ​റ​പ്പാ​ക്കണമെ​ന്ന് പൊ​തു​നി​രീ​ക്ഷ​ക​ർ അ​റി​യി​ച്ചു.