ഗ്യാ​സ് സി​ലി​ണ്ട​റി​നു തീ​പി​ടിച്ചു
Sunday, April 21, 2019 2:22 AM IST
മ​ഞ്ചേ​രി: സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​നു തീ​പി​ടി​ച്ച​ത് ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ 44ാം വാ​ർ​ഡ് ന​റു​ക​ര ആ​ലു​ക്ക​ലി​ലാ​ണ് സം​ഭ​വം. ചി​റ​ക്ക​ൽ കു​ട്ട്യാ​ലി​ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ യു.​പി.​അ​ബ​ദു​ൾ ക​രീം ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ പാ​ച​ക​പ്പു​ര​യി​ലാ​ണ് ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്നു തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.45 നാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നാ​യി ഗ്യാ​സ് അ​ടു​പ്പ് ക​ത്തി​ക്കു​ന്ന​തി​നി​ടെ തീ ​ക​ത്തി​പ്പ​ട​രു​ക​യാ​യി​രു​ന്നു.
അ​ടു​ക്ക​ള​യു​ടെ മേ​ൽ​ക്കൂ​ര​ക്ക് തീ​പി​ടി​ച്ചു.​നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ഡി​സി​പി എ​ക്സ്റ്റിം​ഗ്യു​ഷ​ർ ഉ​പ​യോ​ഗി​ച്ച് ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സി​ലി​ണ്ട​റി​ന്‍റെ തീ​യ​ണ​ച്ചു. തു​ട​ർ​ന്ന് മേ​ൽ​ക്കൂ​ര​യി​ലെ തീ ​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ശ​മി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ബാ​ധ​യേ​റ്റ സി​ലി​ണ്ട​റി​ന് സ​മീ​പ​ത്തു​ള്ള മ​റ്റു സി​ലി​ണ്ട​റു​ക​ളി​ലേ​ക്ക് അ​ഗ്നി പ​ട​രാ​ന​നു​വ​ദി​ക്കാ​തെ സേ​നാം​ഗ​ങ്ങ​ളു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി അ​ഗ്നി-​ര​ക്ഷാ​സേ​ന ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ഇ​ൻ ചാ​ർ​ജ് കെ. ​മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ·ാ​രാ​യ വി.​സി ര​ഘു​രാ​ജ്, കെ. ​ര​മേ​ഷ്, ഫ​യ​ർ​മാ​ൻ ഡ്രൈ​വ​ർ​മാ​രാ​യ എ​ൻ ജ​യ്കി​ഷ്, കെ. ​അ​ഷ്റ​ഫ്, ഹോം ​ഗാ​ർ​ഡ് എ.​പി അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ ര​ക്ഷാ പ്ര​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.