ആ​രോ​ഗ്യ​ക്കിറ്റു​ക​ൾ വിതരണം ചെയ്തു
Tuesday, April 23, 2019 12:27 AM IST
മ​ല​പ്പു​റം: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ അ​ടി​സ്ഥാ​ന ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​നാ​യി ആ​രോ​ഗ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ൽ 2750 ആ​രോ​ഗ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​തി​ന​ഞ്ച് ആ​രോ​ഗ്യ ബ്ലോ​ക്കി​ന്‍റെ കീ​ഴി​ലാ​ണ് ഈ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. രാ​വി​ലെ പോ​ളിം​ഗ് തു​ട​ങ്ങു​ന്ന​ത് മു​ത​ൽ വൈ​കീ​ട്ട് അ​വ​സാ​നി​ക്കു​ന്ന​തു വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ സേ​വ​നം ല​ഭ്യ​മാ​ണ്.

ക​ന​ത്ത വേ​ന​ലി​നെ മു​ൻ​നി​ർ​ത്തി പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വോ​ട്ട​ർ​മാ​രു​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണം ക​ണ​ക്കി​ലെ​ടു​ത്തു കൊ​ണ്ടാ​ണ് ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഈ ​സൗ​ക​ര്യം. പ​നി, ത​ല​വേ​ദ​ന, അ​ല​ർ​ജി, മു​റി​വു​ക​ൾ, തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​ശ​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഗു​ളി​ക​ക​ൾ ഓ​യി​ൻ​മെ​ന്‍റ്, ഓ​റ​ൽ റി​ഹ​ലി​റ്റേ​ഷ​ൻ, സാ​ൾ​ട്ട് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് മെ​ഡി​ക്ക​ൽ കി​റ്റ്.

അ​ത​ത് ബൂ​ത്തി​ലെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് വോ​ട്ടി​ങ് സാ​മ​ഗ്രി​ക​ളോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ കി​റ്റും ഇ​ന്ന​ലെ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ ജി​ല്ല​യി​ലെ പ​ത്ത് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു ഡോ​ക്ട​ർ, ര​ണ്ട് ന​ഴ്സു​മാ​ർ, അ​ട​ങ്ങു​ന്ന പ​ത്ത് മെ​ഡി​ക്ക​ൽ ടീ​മി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.