31,36,191 വോ​ട്ട​ർ​മാ​ർ ഇ​ന്ന് വി​ധി​യെ​ഴു​തും
Tuesday, April 23, 2019 12:27 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ലോ​ക്സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ല്ലാം ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. 31,36,191 വോ​ട്ട​ർ​മാ​ർ ഇ​ന്ന് വി​ധി​യെ​ഴു​തും. 15,68,239 പു​രു​ഷന്മാ​രും 15,67,944 സ്ത്രീ ​വോ​ട്ട​ർ​മാ​രും എ​ട്ടു മൂ​ന്നാം ലിം​ഗ​ക്കാ​രു​മാ​ണ് ഇ​ത്ത​വ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കിട്ട് ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ല​പ്പു​റം മ​ണ്ഡ​ല​ത്തിൽ എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളും പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ 12 സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ജി​ല്ല​യി​ൽ ആ​കെ 2750 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലും ഒ​രു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റും മൂ​ന്ന് പോ​ളി​ംഗ് ഓ​ഫീ​സ​ർ​മാ​രും ഡ്യൂ​ട്ടി​ക്കു​ണ്ടാ​കും. 2750 പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റും 8250 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും 2204 റി​സ​ർ​വ് ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം 13204 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ജി​ല്ല​യി​ലെ ബൂ​ത്തു​ക​ളി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 16 ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം.ജി​ല്ല​യി​ലെ മു​ഴു​വ​ൻ ബൂ​ത്തു​ക​ളി​ലും വി.​വി.​പാ​റ്റ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ​ത്തെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 3856 വിവി പാ​റ്റ് മെ​ഷീ​നും 3747 ഇ​ല​ക്‌ട്രോണി​ക് മെ​ഷീ​നും 3747 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​മാ​ണ് ജി​ല്ല​യി​ലെ വോ​ട്ടിം​ഗി​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ മെ​ഷീ​നു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത് വ​യ​നാ​ട് മ​ണ്ഡ​ലം ഉ​ൾ​പ്പെ​ടു​ന്ന വ​ണ്ടൂ​രി​ലാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ൽ മെ​ഷീ​നു​ക​ൾ​ക്ക് ത​ക​രാ​റു​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​ല​ക്ട്രോ​ണി​ക് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ 77 എ​ൻ​ജി​നീ​യ​ർ​മാ​ർ ജി​ല്ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്്.
ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ​മാ​യും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 369 വാ​ഹ​ന​ങ്ങ​ളും 10 ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വീ​ട്ടി​ൽ വാ​ഹ​നം എ​ത്തു​ന്ന സ​മ​യം ബി​ൽ​ഒ മു​ഖേ​ന മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഓ​രോ വി​ല്ലേ​ജ് ത​ല കോ​ണ്‍​ടാക്ട് പോ​യ​ന്‍റി​നും ര​ണ്ട് വോ​ള​ണ്ടി​യ​ർ​മാ​ർ ഉ​ണ്ടാ​വും.

പോ​ളി​ംഗ് ബൂ​ത്തി​ലും ഓ​രോ വീ​ൽ ചെ​യ​ർ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ വി​ല്ലേ​ജ് കോ​ണ്‍​ടാക്ട് പോ​യ​ന്‍റി​ലും ഒ​രു സ്ട്രെ​ച്ച​ർ സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ പ്ര​ത്യേ​ക റാ​ന്പ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ൾ​പ്പ​ടെ​യു​ള്ള 67 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലും പ്ര​ത്യേ​ക ആ​ന്‍റി ന​ക്സ​ൽ ഫോ​ഴ്സ് പ്ര​വ​ർ​ത്തി​ക്കും. ആ​റ് ക​ന്പ​നി കേ​ന്ദ്ര സാ​യു​ധ സേ​ന​യും കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സേ​ന​യും സു​ര​ക്ഷ​ക്കാ​യി ഉ​ണ്ടാ​കും. പോ​ളി​ംഗ് ബൂ​ത്തു​ക​ളി​ലും 170 ഗ്രൂ​പ്പു​ക​ൾ പ​ട്രോ​ളിം​ഗ് ന​ട​ത്തും.