ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Friday, April 26, 2019 12:38 AM IST
എ​ട​ക്ക​ര: എ​സ്‌വെെഎ​സ് സാ​ന്ത്വ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ക്ക​ര ക​രി​നെ​ച്ചി പി​എ​ച്ച്സി​യി​ൽ മാ​ന​സി​കാ​രോ​ഗ്യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ് മാ​ന​സി​കാ​രോ​ഗ്യ ക്യാ​ന്പ് കൂ​റ്റ​ന്പാ​റ അ​ബ​ദു റ​ഹ്മാ​ൻ ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ജാ​ബി​ദ് അ​ധ്യ​ക്ഷ​ത വഹിച്ചു.

24 മു​ത​ൽ 30 വ​രെ​യാ​ണ് സം​ഘ​ട​ന സാ​ന്ത്വ​ന വാ​രാ​ച​ര​ണം ന​ട​ത്തു​ക. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത 250 രോ​ഗി​ക​ൾ​ക്കും കൂ​ടെ വ​ന്ന​വ​ർ​ക്കു​മാ​യി അ​ഞ്ഞൂ​റോ​ളം ഭ​ക്ഷ​ണ പൊ​തി​ക​ളും വി​ത​ര​ണം ചെ​യ്തു. കൂ​റ്റ​ന്പാ​റ അ​ബ്ദു റ​ഹ് മാ​ൻ ദാ​രി​മി, ജ​ബ​ദു​ല്ലാ​ഹി സ​ഖാ​ഫി ജീ​വി​ത​ശൈ​ലി രോ​ഗ​ത്തെ പ​റ്റി സ​ന്ദേ​ശം ന​ൽ​കി. മു​ജീ​ബ് റ​ഹ്മാ​ൻ അ​ഹ്സ​നി, ശ​രീ​ഫ് സ​അ​ദി, ഇ​ണ്ണി​ത​ങ്ങ​ൾ, ഇ​സ്ഹാ​ഖ് സ​അ​ദി, സോ​ഷ്യ​ൽ സ​ലാ​ഹു​ദ്ദീ​ൻ, സ​ൽ​മാ​ൻ സു​ഹ്രി, ശ​രീ​ഫ് ഒ​പേ​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.