വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Thursday, May 23, 2019 12:08 AM IST
ക​രു​വാ​ര​ക്കുണ്ട്: ഡി​വൈ​എ​ഫ്ഐ കാ​ളം​ന്പാ​റ യൂ​ണി​റ്റ് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. സി​പി​എം പാ​ണ്ടി​ക്കാ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി കൊ​ര​ന്പ​യി​ൽ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സും ന​ട​ന്നു.
.എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കാ​ളം​പാ​റ പ്ര​ദേ​ശ​ത്തെ 15 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഡി​വൈ​എ​ഫ്ഐ​യൂ​ണി​റ്റ് ക​മ്മ​ിറ്റി അ​നു​മോ​ദി​ച്ച​ത്. യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് കാ​ളം​പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് വി​ജ​യി​ക​ളെ​യും അ​നു​മോ​ദി​ച്ചു.
ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി എം.​ബാ​ബു റ​ഹ്മാ​ൻ, പ്ര​സി​ഡ​ന്‍റ് ഫ​ഹ​ദ് മ​ണ്ണ​ഴി​ക്കു​ളം, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി.​ശ്രീ​ദേ​വി, ജാ​ഫ​ർ അ​ലി അ​ല്ല​പ്ര, വി​പി​ൻ കാ​ള​ന്പാ​റ, റി​യാ​സ്, ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സി​ന് കെ.​മു​ഹ​മ്മ​ദ് റാ​ഫി നേ​തൃ​ത്വം ന​ൽ​കി.

സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന

മ​ല​പ്പു​റം: മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് നി​യ​മം സോ​ഷ്യ​ൽ ഓ​ഡി​റ്റ് സൊ​സൈ​റ്റി കേ​ര​ള​യു​ടെ ജി​ല്ല​യി​ലെ വി​ല്ലേ​ജ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി സോ​ഷ്യ​ൽ ഓ​ഡി​റ്റ് സൊ​സൈ​റ്റി ത​യ്യാ​റാ​ക്കി​യ പ്രാ​ഥ​മി​ക ചു​രു​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ ര​ണ്ടാം​ഘ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ഈ ​മാ​സം 25, 26 തീ​യ​തി​ക​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്ത​ു ം.
മ​ല​പ്പു​റം, കൊ​ണ്ടോ​ട്ടി, അ​രീ​ക്കോ​ട്, തി​രൂ​ർ, താ​നൂ​ർ, കു​റ്റി​പ്പു​റം, പൊ​ന്നാ​നി, പെ​രു​ന്പ​ട​പ്പ് എ​ന്നീ ബ്ലോ​ക്കു​ക​ളി​ൽ 25നും ​നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, കാ​ളി​കാ​വ്, വേ​ങ്ങ​ര, തി​രൂ​ര​ങ്ങാ​ടി, മ​ങ്ക​ട, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ൽ 27 നു​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9142027837.