ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ ന​ട​ത്തി
Sunday, May 26, 2019 11:56 PM IST
നി​ല​ന്പൂ​ർ: ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡും ക​രു​ളാ​യി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് ക​രു​ളാ​യി വ​ലി​യ ഭൂ​മി​ക്കു​ത്ത് കോ​ള​നി​യി​ൽ രൂ​പ​വ​ത്ക​രി​ച്ച കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വ​ർ​ജ​ന മി​ഷ​ൻ വി​മു​ക്തി ‘യു​വ ആ​ർ​ട്സ് ആ​ൻഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി’​ന്‍റെ ഉ​ദ്ഘാ​ട​ന​വും ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ വ​കു​പ്പ് ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ര​ൻ ക്ല​ബ്ബി​ന്‍റെ ര​ജി​സ്ടേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി അ​ജി​ത്തി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. വാ​ർ​ഡം​ഗം മ​നോ​ജ് അ​ധ്യ​ക്ഷ​ത വഹിച്ചു. പി.​അ​ജി​ത്, ജ​ന​മൈ​ത്രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ബു​ബ​ക്ക​ർ സി​ദ്ദീ​ഖ്, പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​ഐ രാ​ജേ​ഷ് അ​യ്യോ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ബി.​ഷാ​ജു, റി​ട്ട.​റേഞ്ച് ഓ​ഫീ​സ​ർ അ​ബ്ദു​ൾ സ​ലാം, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ നി​ലി​യ​ൻ, ശ്രീ​കു​മാ​ര​ൻ, റൂ​ബി, ക്ല​ബ്ബ് പ്ര​സി​ഡന്‍റ് ജ​സ്റ്റി​ൻ ലൂ​ക്കോ​സ്, വാ​സ്കോ ക്ല​ബ്ബ് സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍, വി.​വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.തു​ട​ർ​ന്ന് കോ​ള​നി​യി​ലെ മു​തി​ർ​ന്ന ആ​ളു​ക​ളാ​യ മാ​തി, മു​ണ്ട​ൻ, മ​ന്നി എ​ന്നി​വ​ർ നി​ല​വി​ള​ക്ക് ക​ത്തി​ക്കു​ക​യും പ​ര​ന്പ​രാ​ഗ​ത ആ​ദി​വാ​സി ന്യ​ത്ത ക​ലാ​രൂ​പം അ​ര​ങ്ങേ​റു​ക​യും ചെ​യ്തു. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള ആ​ളു​ക​ളും ന്യ​ത്ത​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
ജ​ന​മൈ​ത്രി എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ.​പി.​സു​രേ​ഷ് ബാ​ബു ‘ഗോ​ത്ര​വ​ർ​ഗ കു​ടി​ക​ളും ഉ​യ​ര​ങ്ങ​ളി​ലേ​യ്ക്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു വേ​ണ്ടി​യും പു​ക​വ​ലി, മു​റു​ക്ക്, മ​ദ്യ​പാ​നം എ​ന്നീ ദു​ശീ​ല​ങ്ങ​ൾ​ക്കെ​തി​രെ​യും ആ​ശ​യ​സ​മ​ന്വ​യം ന​ട​ത്തി. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.