‘വേ​രും ത​ളി​രും’ തേടി വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​ത്തു​കാ​ര​ന്‍റെ വീ​ട്ടി​ൽ
Monday, July 15, 2019 12:14 AM IST
അ​ങ്ങാ​ടി​പ്പു​റം: ‘ല​ക്ഷ്യം ഉ​യ​രെ​യാ​ക​ണം കൈ​ക​ൾ ന​ക്ഷ​ത്ര​ങ്ങ​ളി​ലേ​ക്ക് നീ​ട്ട​ണം. എ​ത്ര ഉ​യ​ര​ത്തി​ലെ​ത്തി​യാ​ലും വേ​രു​ക​ൾ ഭൂ​മി​യി​ൽ ത​ന്നെ വേ​ണം. ഭൂ​മി​യി​ലേ​ക്ക് വേ​രാ​ഴ്ത്തി​യ മ​ര​ങ്ങ​ൾ​ക്കേ ആ​കാ​ശ​ത്ത് ചി​ല്ല​ക​ള​യു​യ​ർ​ത്താ​ൻ ക​ഴി​യൂ’ വേ​രും ത​ളി​രും എ​ന്ന ക​ഥ​യു​ടെ പൊ​രു​ൾ തേ​ടി​യ കു​ട്ടി​ക്ക് ക​ഥാ​കൃ​ത്തി​ന്‍റെ മ​റു​പ​ടി.
പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​ക​രാ​ണ് കോ​ഴി​ക്കോ​ട് റ​ഹ്മാ​ൻ ബ​സാ​റി​ലെ എ​ഴു​ത്തു​കാ​ര​ൻ പി.​കെ.​പാ​റ​ക്ക​ട​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.എ​ട്ടാം​ക്ലാ​സി​ലെ മ​ല​യാ​ളം പാ​ഠ​പു​സ്ത​ക​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ക​ഥാ​കാ​ര​നെ നേ​രി​ൽ ക​ണ്ട​പ്പോ​ൾ കു​ട്ടി​ക​ളു​ടെ മ​ന​സു​നി​റ​ഞ്ഞു. പി​ന്നെ ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളു​മാ​യി ക​ഥാ​കൃ​ത്തും കു​ട്ടി​ക​ളും വ​ട്ടം​കൂ​ടി. ’എ​ഴു​ത്തി​ന്‍റെ വ​ഴി​യേ’ പ​ഠ​ന​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.മി​നി​ക്ക​ഥ​ക​ൾ എ​ന്ന​ല്ല മി​ന്ന​ൽ ക​ഥ​ക​ൾ എ​ന്നാ​ണ് ഞാ​ൻ എ​ന്‍റെ ക​ഥ​ക​ളെ വി​ളി​ക്കു​ന്ന​ത്. ’രാ​സ​വ​ളം’ ഒ​ട്ടും ചേ​ർ​ത്തി​ട്ടി​ല്ല. നാ​ലോ അ​ഞ്ചോ വ​രി​ക​ളി​ൽ ആ​ശ​യം ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ചി​ല​പ്പോ​ൾ സ​മ​യം ഏ​റെ​യെ​ടു​ക്കും. ധാ​രാ​ളം വാ​യി​ച്ചാ​ലേ ന​ല്ല എ​ഴു​ത്തു​കാ​ര​നാ​കൂ. മ​റ്റു​ള്ള​വ​ർ എ​ഴു​തി​യ രീ​തി സ്വീ​ക​രി​ക്കാ​നും പാ​ടി​ല്ല. ഓ​രോ ര​ച​ന​യി​ലും വ്യ​ക്തി​ത്വ​വും വ്യ​ത്യ​സ്ത​ത​യും തെ​ളി​യ​ണം. എ​ഴു​ത്തി​ന്‍റെ വ​ഴി​ക​ൾ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.
വി​ദ്യാ​രം​ഗം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, സേ​വ്യ​ർ എം.​ജോ​സ​ഫ്, സ്വ​പ്ന സി​റി​യ​ക്, എം.​പ്രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജെ​റോം ബാ​ബു, എ.​ശ്രീ​ദീ​പ്ത, പി.​ഫാ​ത്തി​മ ജി​ൻ​സി​യ, ടി.​കെ.​മു​ഹ​മ്മ​ദ് ഇ​ഹ്സാ​ൻ, സ​ന ട്രീ​സ സ​ന്തോ​ഷ്, പി.​കെ മു​ഹ​മ്മ​ദ് ബാ​ദു​ഷ, സ​യ​ന സ്ക​റി​യ, വി.​അ​നി​ക് ജ​യിം​സ്, പി.​ഫാ​ത്തി​മ റി​ദാ​ഹ്, ജി​സ്റ്റൊ ദേ​വ​സ്യ എ​ന്നി​വ​ർ ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ചു. വീ​ട്ടി​ൽ നി​ന്നും ഫ്രെ​യിം ചെ​യ്തു കൊ​ണ്ടു​വ​ന്ന പി.​കെ.​പാ​റ​ക്ക​ട​വി​ന്‍റെ ചി​ത്രം അ​വി​നാ​ശ് രാ​ജ് അ​ദ്ദേ​ഹ​ത്തി​നു സ​മ്മാ​നി​ച്ചു. സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് പി.​കെ.​പാ​റ​ക്ക​ട​വ് ത​ന്‍റെ പു​തി​യ പു​സ്ത​ക​ങ്ങ​ളും ഉ​പ​ഹാ​ര​മാ​യി ന​ൽ​കി.