സ്വാ​ഗ​ത സം​ഘ​ം രൂ​പീ​ക​രി​ച്ചു
Tuesday, July 16, 2019 12:29 AM IST
എ​ട​ക്ക​ര: വ​ർ​ഗീ​യ​ത വേ​ണ്ട ജോ​ലി മ​തി എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ ന​ട​ത്തു​ന്ന യൂ​ത്ത് സ്ട്രീ​റ്റ് കാ​ന്പ​യി​ൻ പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ജാ​ഥ​യെ വ​ര​വേ​ൽ​ക്കാ​ൻ എ​ട​ക്ക​ര​യി​ൽ വി​പു​ല​മാ​യ ഒ​രു​ക്കം. ആ​ഗ​സ്റ്റ് നാ​ലി​നു എ​ട​ക്ക​ര​യി​ലെ​ത്തു​ന്ന സം​സ്ഥാ​ന ജാ​ഥ വി​ജ​യ​മാ​ക്കാ​ൻ 51 അം​ഗ​സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. എ​ട​ക്ക​ര ഇഎംഎ​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം സി​പി​എം ജി​ല്ലാ ക​മ്മ​റ്റി അം​ഗം ടി.​പി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ജി സൂ​ര​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി ​മോ​ഹ​ന​ൻ, യു. ​ഗി​രീ​ഷ് കു​മാ​ർ, വി.​കെ ഷാ​ന​വാ​സ്, ഒ.​പി ഹ​സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഷെ​ബീ​ർ സ്വാ​ഗ​ത​വും ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​പി റ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ടി.​പി ജോ​ർ​ജ് (ചെ​യ​ർ​മാ​ൻ), പി. ​ഷെ​ബീ​ർ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ര​ക്ഷാ​ധി​കാ​രി​ക​ൾ: പി ​കെ സൈ​ന​ബ, ടി ​ര​വീ​ന്ദ്ര​ൻ, പി.​വി അ​ൻ​വ​ർ എം​എ​ൽ​എ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.