പ​ഞ്ചാ​യ​ത്ത് വാ​ഹ​നം ക​ട്ട​പ്പു​റ​ത്ത്
Wednesday, July 17, 2019 12:59 AM IST
തേ​ഞ്ഞി​പ്പ​ലം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റിനും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സെ​ക്ര​ട്ട​റിക്കും മറ്റു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഒൗ​ദ്യോ​ഗി​ക​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു ഉ​പ​യോ​ഗി​ക്കാ​ൻ തേ​ഞ്ഞി​പ്പ​ല​ത്ത് സ്വ​ന്ത​മാ​യ വാ​ഹ​ന​മി​ല്ല. പ​ഴ​ക്ക​മേ​റി​യ വാ​ഹ​നം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ക​ട്ട​പ്പു​റ​ത്താ​യ​തി​നാ​ൽ വാ​ട​ക​ വാഹനത്തിലാണ് തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ യാത്ര ചെയ്യുന്നത്.

കാ​ല​പ്പ​ഴ​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്ത് വാ​ഹ​നം നി​ര​ന്ത​രം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പി​ന്നീ​ട് ക​ട്ട​പ്പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്ത​മാ​യി വാ​ഹ​നം വാ​ങ്ങാ​ൻ ത​ന​തു ഫ​ണ്ടി​ൽ നി​ന്നു തു​ക ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ഹ​നം വാ​ങ്ങാൻ ന​ട​പ​ടി​യാ​യി​ട്ടി​ല്ല. സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത​തി​നാ​ൽ വാ​ട​ക​യി​ന​ത്തി​ൽ പ്ര​തി​മാ​സം വൻ തു​ക പ​ഞ്ചാ​യ​ത്തി​നു ചെ​ല​വ് വ​രു​ന്നു​ണ്ട്.