മ​ണ​ൽ പി​ടി​കൂ​ടി
Thursday, July 18, 2019 12:13 AM IST
എ​ട​പ്പാ​ൾ: ഭാ​ര​ത​പ്പു​ഴ​യി​ലെ തൃ​ക്ക​ണാ​പു​രം പ​ന്പ് ഹൗ​സി​നു സ​മീ​പ​ത്തു നി​ന്നു ചാ​ക്കു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച മ​ണ​ൽ കു​റ്റി​പ്പു​റം പോ​ലീ​സ് പി​ടി​കൂ​ടി. നൂ​റു ചാ​ക്ക് മ​ണ​ലാ​ണ് ഇ​വി​ടെ നി​ന്നു പി​ടി​കൂ​ടി​യ​ത്. ഭാ​ര​ത​പ്പു​ഴ​യി​ൽ മ​ണ​ൽ ക​ട​ത്ത് സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​റ്റി​പ്പു​റം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ണ​ൽ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത മ​ണ​ൽ പു​ഴ​യി​ൽ നി​ക്ഷേ​പി​ച്ചു. കു​റ്റി​പ്പു​റം സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ര​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ശ്രീ​നി, റി​യാ​സ്, സു​മേ​ഷ്, വേ​ലാ​യു​ധ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ണ​ൽ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.