ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ​സ് ഉ​ട​മ​ക​ളു​ടെ അ​ടി​യ​ന്തര യോ​ഗം
Friday, July 19, 2019 12:33 AM IST
ച​ങ്ങ​രം​കു​ളം: മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ങ്ങ​രം​കു​ളം സ്റ്റേ​ഷ​നി​ൽ ബ​സു​ട​മ​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് ചേ​ർ​ത്തു. എ​ട​പ്പാ​ൾ-​കു​റ്റി​പ്പു​റം റോ​ഡ് അ​ട​ച്ച​തോ​ടെ ബൈ​പാ​സ് റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത കു​രു​ക്ക് നേ​രി​ട്ട​തോ​ടെ​യാ​ണ് പ​രി​ഹാ​ര​ത്തി​നാ​യി സി​ഐ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം വി​ളി​ച്ച​ത്. യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം ഇ​നി കു​റ്റി​പ്പു​റം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ള​ട​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ണൂ​ർ ചേ​ക​ന്നൂ​ർ വ​ഴി വ​ട്ടം​കു​ളം ക​ട​ന്ന് എ​ട​പ്പാ​ളി​ലെ​ത്ത​ണം. എ​ട​പ്പാ​ളി​ൽ നി​ന്നും കു​റ്റി​പ്പു​റം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ എ​ട​പ്പാ​ൾ പൊ​ന്നാ​നി റോ​ഡി​ൽ പ​ഴ​യ ബ്ലോ​ക്ക് വ​ഴി പാ​റ​പ്പു​റം അ​യ​ങ്ക​ലം വ​ഴി ക​ട​ന്നു പോ​ക​ണം. എ​ട​പ്പാ​ൾ ടൗ​ണി​ൽ പ​ട്ടാ​ന്പി റോ​ഡി​ലും പൊ​ന്നാ​നി റോ​ഡി​ലും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കി ബാ​ക്കി ട്രാ​ഫി​ക് കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ൽ, എ​സ്ഐ മ​നോ​ജ് കു​മാ​ർ, ഏ​റ​നാ​ട് എ​ൻ​ജി​നീ​യേ​ഴ്സ് വി​ഭാ​ഗ​വും ബ​സ് ഓ​ണേ​ഴ്സും പ​ങ്കെ​ടു​ത്തു.