പ്ര​ള​യം: 36 കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പു​നഃസ്ഥാ​പി​ച്ചു
Friday, July 19, 2019 12:33 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പി.​എ​ച്ച് ഡി​വി​ഷ​നു കീ​ഴി​ലെ പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച 41 പ​ദ്ധ​തി​ക​ളി​ൽ 36 എ​ണ്ണ​വും പൂ​ർ​ത്തീ​ക​രി​ച്ചു.
സം​സ്ഥാ​നം നേ​രി​ട്ട മ​ഹാ​പ്ര​ള​യ​ത്തി​ൽ മു​ട​ങ്ങി​പ്പോ​യ കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രും ജ​ല അ​ഥോ​റി​റ്റി​യും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളാ​ണ് പ​ദ്ധ​തി​ക​ൾ യ​ഥാ​സ​മ​യം പു​ന:​സ്ഥാ​പി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്. കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പി.​എ​ച്ച് ഡി​വി​ഷ​നു കീ​ഴി​ൽ ജി​ല്ല​യി​ലെ ചാ​ലി​യാ​ർ, ക​ട​ലു​ണ്ടി, തൂ​ത എ​ന്നീ പു​ഴ​ക​ളി​ലെ ജ​ല വി​താ​നം ഉ​യ​ർ​ന്ന​തും മ​ണ്ണി​ടി​ച്ചി​ലും ഭി​ത്തി​ക​ളു​ടെ ത​ക​ർ​ച്ച​യു​മാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ളി​ലെ പ​ന്പു സെ​റ്റു​ക​ൾ​ക്കും അ​നു​ബ​ന്ധ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു പാ​ടു​ക​ൾ വ​രു​ത്തി​യ​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യി 1.50 ല​ക്ഷം രൂ​പ​യി​ൽ കു​റ​വു​ള​ള 33 പ്ര​വൃ​ത്തി​ക​ൾ​ക്കു സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 13.52 ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്.
കൂ​ടാ​തെ 1.50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലു​ള​ള എ​ട്ടു പ്ര​വൃ​ത്തി​ക​ൾ​ക്ക് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​നോ​ടൊ​പ്പം സം​സ്ഥാ​ന വി​ഹി​ത​വും ചേ​ർ​ത്തു 2.39 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി​യും ല​ഭി​ച്ചു.
തു​ട​ർ​ന്നു 34 പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് എ​ല്ലാ കു​ടി​വെ​ള​ള പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​യി​ൽ​പ​ടി ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ കേ​ടു​വ​ന്ന പ​ന്പിം​ഗ്് മെ​യി​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യും എ​ട​ക്ക​ര ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ കി​ണ​റി​ന്‍റെ​യും പ​ന്പ് ഹൗ​സി​ന്‍റെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു.
ശേ​ഷി​ക്കു​ന്ന അ​ഞ്ചു പ​ദ്ധ​തി​ക​ളി​ൽ മ​ല​പ്പു​റം ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഹാ​ജി​യാ​ർ​പ​ള​ളി പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി​യു​ടെ കേ​ടു​വ​ന്ന ചു​റ്റു​മ​തി​ൽ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യും പെ​രി​ന്ത​ൽ​മ​ണ്ണ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ കേ​ടു​വ​ന്ന ചു​റ്റു​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണ​വും മ​ന്പാ​ട് ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ കി​ണ​റി​ന്‍റെ​യും പ​ന്പ് ഹൗ​സി​ന്‍റെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മ​ല​പ്പു​റം ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ മ​ണ്ണാ​ർ​കു​ണ്ട് കി​ണ​റി​നു സ​മീ​പ​ത്തു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണ​വും ര​ണ്ടു മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് നീ​ക്കം.