ലി​ൻ​ഷ ഡോ​ക്ട​റാ​കും:​ആ​ദി​വാ​സി​ക​ൾ​ക്ക് അ​ഭി​മാ​ന​വും അം​ഗീ​കാ​ര​വും
Friday, July 19, 2019 12:34 AM IST
കാ​ളി​കാ​വ്: അ​രി​കു​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് അ​ഭി​മാ​നം പ​ക​ർ​ന്ന് ലി​ൻ​ഷ​യെ​ന്ന ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി ഡോ​ക്ട​റാ​കു​ന്നു. ചോ​ക്കാ​ട് നാ​ൽ​പ്പ​തു​സെ​ന്‍റ് ആ​ദി​വാ​സി കോ​ള​നി​യി​ൽ​നി​ന്നു​ള്ള ലി​ൻ​ഷ​യെ​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് സം​സ്ഥാ​ന​ത്ത് 19-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി മെ​ഡി​സി​ന് അ​ഡ്മി​ഷ​ൻ നേ​ടി​യ​ത്.
ദു​രി​ത​ങ്ങ​ളും രോ​ഗ​ങ്ങ​ളും പേ​റി അ​വ​ഗ​ണ​ന​യു​ടെ ക​ഥ​ക​ൾ മാ​ത്രം കൂ​ട്ടാ​യു​ണ്ടാ​യി​രു​ന്ന ആ​ദി​വാ​സി ഊ​രി​ലെ കു​ടി​ലി​ൽ നി​ന്നാ​ണ് ഒ​രു ലേ​ഡി​ഡോ​ക്ട​ർ പി​റ​ക്കു​ന്ന​ത്. കോ​ള​നി​ക്ക് ഇ​നി അ​ഭി​മാ​ന​ത്തി​ന്‍റെ​യും അം​ഗീ​കാ​ര​ത്തി​ന്‍റെ​യും നാ​ളു​ക​ളാ​ണ്. ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും​വ​ലി​യ ആ​ദി​വാ​സി കോ​ള​നി​യാ​യ ചോ​ക്കാ​ട് നാ​ൽ​പ​ത് സെ​ന്‍റ് കോ​ള​നി​വാ​സി​ക​ൾ ലി​ൻ​ഷ​യു​ടെ നേ​ട്ട​ത്തി​ൽ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്.
ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് പ്രാ​ക്ത​ന ഗോ​ത്ര​വ​ർ​ഗ​മാ​യ കാ​ട്ടു​നാ​യ്ക്ക​ർ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഒ​രാ​ൾ മെ​ഡി​ക്ക​ൽ പ​ഠ​ന​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ഹൈ​സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു ത​ന്നെ ഡോ​ക്ട​റാ​ക​ണം എ​ന്ന​താ​യി​രു​ന്നു ലി​ൻ​ഷ​യു​ടെ സ്വ​പ്നം.
അ​തി​നാ​യി വാ​ശി​യോ​ടെ​യു​ള്ള പ​ഠ​ന​മാ​ണ് സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. പാ​ല​ക്കാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ലി​ൻ​ഷ​യ്ക്ക് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​ത്.
അ​ഞ്ചാം ക്ലാ​സു​വ​രെ ചോ​ക്കാ​ട് ഗ​വ.​യു​പി സ്കൂ​ളി​ലും പ്ല​സ് ടു ​വ​രെ മ​ല​പ്പു​റം ന​വോ​ദ​യാ സ്കൂ​ളി​ലു​മാ​ണ് ലി​ൻ​ഷ​യു​ടെ പ​ഠ​നം ന​ട​ന്ന​ത്. എ​സ്എ​സ്എ​ൽ​സി​ക്ക് 92 ശ​ത​മാ​ന​വും പ്ല​സ്ടു​വി​ന് 88 ശ​ത​മാ​ന​വും മാ​ർ​ക്ക് വാ​ങ്ങി​യാ​ണ് ലി​ൻ​ഷ വി​ജ​യി​ച്ച​ത്.
അ​ഖി​ലേ​ന്ത്യ നീ​റ്റ് പ​രീ​ക്ഷ​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്താ​യി​രു​ന്നു റാ​ങ്കെ​ങ്കി​ലും സം​സ്ഥാ​ന ത​ല​ത്തി​ൽ പ​ത്തൊ​ന്പ​താം റാ​ങ്ക് നേ​ടി​യാ​ണ് ഈ ​മി​ടു​ക്കി മെ​ഡി​സി​ന് അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി​യ​ത്.
വ​നം വ​കു​പ്പി​ൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​റാ​യ വ​ത്സ​ല​ന്‍റ​യും ശാ​ന്ത​യു​ടെ മ​ക​ളാ​യ ലി​ൽ​ഷ​ക്ക് എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ജോ​ലി​യു​ള്ള ലി​ജി​ൻ ഏ​ഴാം ത​ര​ത്തി​ൽ പ​ഠി​ക്കു​ന്ന ലി​ജി​ത് എ​ന്നീ സ​ഹോ​ദ​ര​ന്മാ​രു​മു​ണ്ട്.
ലി​ൻ​ഷ​യു​ടെ നേ​ട്ട​ത്തി​ൽ കോ​ള​നി​വാ​സി​ക​ളും നാ​ട്ടു​കാ​രും ഏ​റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്.