വേ​ൾ​ഡ് ജാം​ബൂ​രി ഐ​ഡി​യ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക്
Saturday, July 20, 2019 12:15 AM IST
എ​ട​പ്പാ​ൾ : സ്കൗ​ട്ട്സ് ആ​ൻ​ഡ്് ഗൈ​ഡ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന വേ​ൾ​ഡ് ജാം​ബൂ​രി​യി​ൽ പ​ങ്കെ​ടു​ക്കാൻ മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​ട​ക​ശേ​രി ഐ​ഡി​യ​ൽ സ്കൂ​ളി​ൽ നി​ന്നു അ​മേ​രി​ക്ക​യി​ലേ​ക്കു യാ​ത്ര തി​രി​ക്കു​ന്ന 19 വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ടു അ​ധ്യാ​പ​ക​രു​മ​ട​ങ്ങു​ന്ന ഇ​രു​പ​ത്തൊ​ന്നം​ഗ സം​ഘ​ത്തി​നു ഡെൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​യി​ൽ നി​ന്നു യാ​ത്രാ​നു​മ​തി​യാ​യി. നാ​ലു വാ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് സ്കൗ​ട്ട് ജാം​ബൂ​രി ഈ ​വ​ർ​ഷം നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വി​ർ​ജീ​നി​യ​യി​ലാണ്.

22 മു​ത​ൽ ഒാഗ​സ്റ്റ് ര​ണ്ടു വ​രെ​യു​ള്ള പ​ന്ത്ര​ണ്ട് ദി​വ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഇ​രു​പ​ത്തി​നാ​ലാ​മ​ത് വേ​ൾ​ഡ് സ്കൗ​ട്ട് ജാം​ബൂ​രി​യി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് അ​ട​ക്ക​മു​ള്ള ലോ​ക​രാ​ഷ്ട്ര നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും. ജ​ർ​മ​നി, പോ​ള​ണ്ട്, ബോ​സ്നി​യ, ഡെ​ൻ​മാ​ർ​ക്ക് ഹോ​ങ്കോ​ങ്ങ്, ഇ​ന്തോ​നേ​ഷ്യ, ഭൂ​ട്ടാ​ൻ തു​ട​ങ്ങി 169 രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നാ​യി 45000 സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് കേഡ​റ്റു​ക​ൾ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യി​ൽ നി​ന്നു 660 അ​പേ​ക്ഷ​ക​രി​ൽ 340 പേ​ർ​ക്കു മാ​ത്ര​മാ​ണ് യാ​ത്രാ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു അ​പേ​ക്ഷി​ച്ച 26 പേ​ർ​ക്കും അ​നു​മ​തി ല​ഭി​ച്ചു. ഇ​വ​രി​ൽ 21 പേ​രും ഐ​ഡി​യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ഥി​ക​ളാ​ണ്. സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ൽ ചേ​ർ​ത്ത് ച​രി​ത്രം കു​റി​ച്ച ഐ​ഡി​യ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു രാ​ജ്യ​പു​ര​സ്കാ​ർ, രാ​ഷ്ട്ര​പ​തി അ​വാ​ർ​ഡ് തു​ട​ങ്ങി​യ ബ​ഹു​മ​തി​ക​ളും നേ​ടി​യ​വ​രു​മു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്നു വേ​ൾ​ഡ് ജാം​ബൂ​രി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന 17 സ്കൗ​ട്ട് വി​ദ്യാ​ർ​ഥി​ക​ളും ഒ​ന്പ​തു ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​നി​ക​ളും അ​ട​ങ്ങു​ന്ന 24 അം​ഗ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വം ഐ​ഡി​യ​ൽ കാ​ന്പ​സി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ ചു​മ​ത​ല​യു​ള്ള ഹു​സൈ​ൻ ചേ​ക​നൂ​ർ, റൊ​മാ​ന ഗ​നി എ​ന്നി​വ​ർ​ക്കാ​ണ്. കൂ​ടാ​തെ വേ​ൾ​ഡ് ജാം​ബൂ​രി​യി​ലേ​ക്കു കേ​ര​ള​ത്തി​ൽ നി​ന്നു വോ​ള​ണ്ടി​യ​റാ​യി (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​ർ​വീ​സ് ടീം, ​ഐ​എ​സ്ടി) സെ​ല​ക്ഷ​ൻ ല​ഭി​ച്ച ഫാ​സി​ൽ മാ​ജി​ദ് ക​ട​ക​ശേ​രി ഐ​ഡി​യ​ൽ വി​ദ്യാ​ർ​ഥി​യാ​ണ്. കേ​ര​ള​ത്തി​ൽ നി​ന്നു പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ന്‍റ​ർ​വ്യൂ അ​റ്റ​ന്‍റ് ചെ​യ്യാ​നു​ള്ള സ്പെ​ഷ​ൽ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ളും ട്രെ​യ്നിം​ഗു​ക​ളും നേ​ര​ത്തെ കാ​ന്പ​സി​ൽ നി​ന്നു ന​ൽ​കി​യി​രു​ന്നു.

21നു ​ഡ​ൽ​ഹി​യി​ൽ നി​ന്നു ദോ​ഹ വ​ഴി വാ​ഷിം​ഗ്ട​ണി​ലേ​ക്കു യാ​ത്ര തി​രി​ക്കു​ന്ന സം​ഘം ആ​ഗ​സ്റ്റ് മൂ​ന്നി​നു മും​ബൈ വ​ഴി കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തും. ഐ​ഡി​യ​ൽ കാ​ന്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​ധാ​നാ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും യാ​ത്ര​യ​പ്പ് ന​ൽ​കി.

ഐ​ഡി​യ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി. ​കു​ഞ്ഞാ​വു​ഹാ​ജി, സെ​ക്ര​ട്ട​റി കെ.​കെ.​എ​സ് ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, മാ​നേ​ജ​ർ മ​ജീ​ദ് ഐ​ഡി​യ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​അ​ബ്ദു​ള്ള പൂ​ക്കോ​ട​ൻ, അ​ബ്ദു​ൾ നാ​സ​ർ തു​ട​ങ്ങി​യ​വ​ർ യാ​ത്രാ​മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ചി​ത്ര ഹ​രി​ദാ​സ്, ശാ​ഫി അ​മ്മാ​യ​ത്ത്, ത​സ്നി ശ​രീ​ഫ്, പി​ടി​എം ആ​ന​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.