ബാ​ല്യ​വി​വാ​ഹ​ത്തി​നെ​തി​രേ പ്ര​തി​ജ്ഞ​യെ​ടു​ത്തു
Saturday, July 20, 2019 12:17 AM IST
മ​ല​പ്പു​റം: കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ബാ​ല്യ​വി​വാ​ഹ​ത്തി​നെ​തിരേ അ​വ​ബോ​ധം സൃ​ഷ്ട്ടി​ക്കു​ന്ന​തി​നും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷൻ യൂ​ണി​റ്റി​ന്‍റെ​യും മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷൻ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന ക്ല​ബ് അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ബാ​ല്യ​വി​വാ​ഹ​ത്തി​നെ​തി​രേ പ്ര​തി​ജ്ഞ​യെ​ടു​ത്തു.
ബാ​ല്യ​വി​വാ​ഹ​ത്തി​നെ​തി​രേ കൈ​കോ​ർ​ക്കാം എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​തി​നെ​ട്ട് എ​ന്ന ഹ്ര​സ്വ ചി​ത്ര പ്ര​ദ​ർ​ശ​ന​വും ഒ​പ്പു​ശേ​ഖ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ബു​ഷ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​ക​ര്യ സ്ഥി​ര​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ക​ദീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല്യ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ലെ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഫ​സ​ൽ പു​ള്ളാ​ട്ട് ക്ലാ​സെ​ടു​ത്തു. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ആ​സ്യ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത്

മ​ല​പ്പു​റം: ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ, ഫാ​മി​ലി പെ​ൻ​ഷ​ൻ എ​ന്നി​വ​ർ​ക്കാ​യി പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളു​ടെ പ്ര​ശ്ന പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യി ജൂ​ലൈ 31ന് ​ക​ണ്ണൂ​ർ ഡി​പി​ഡി​ഒ ഓ​ഫീ​സി​ൽ പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. മി​ലി​ട്ട​റി പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളു​ള്ള​വ​ർ​ക്കു അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 0483 2734932.