പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു
Saturday, July 20, 2019 12:17 AM IST
തി​രൂ​ര​ങ്ങാ​ടി: തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​ന്നി​യൂ​രി​ലെ റം​ഷീ​ദ് ഹോ​ട്ട​ൽ, ക​ക്കാ​ട് ഓ​പ്പ​ണ്‍ കി​ച്ച​ണ്‍, മ​സാ​ഫി ഫാ​മി​ലി റ​സ്റ്റോ​റ​ന്‍റ് എ​ന്നീ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.
തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​ടി.​രാ​ജേ​ഷ്, ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ പി.​ര​ജീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.