ത​ർ​ക്കം രൂ​ക്ഷ​ം; പൊ​തു​ശൗ​ചാ​ല​യം പൊ​ളി​ക്കു​ന്ന​തു ത​ട​ഞ്ഞു
Saturday, July 20, 2019 12:18 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ച്ച ശൗ​ചാ​ല​യം പൊ​ളി​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് എ​ത്തി​യ​വ​രെ​യാ​ണ് വി​ല്ലേ​ജ് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞ​ത്. പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നു കൗ​ണ്‍​സി​ല​ർ​മാ​രാ​യ കൃ​ഷ്ണ​ദാ​സ് രാ​ജ, കെ. ​മോ​ഹ​ൻ​ദാ​സ്, അ​ജ്മ​ൽ സു​ഹീ​ദ്, സി​ക്ക​ന്ദ​ർ ഹ​യാ​ത്ത്, സ​ജി​ത്ത് കോ​ലോ​ട്ട് എ​ന്നി​വ​രും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ എം. ​റ​ഹ്മാ​ൻ, സ​മീ​ർ പ​ട​വ​ണ്ണ, ഹു​സ​യി​ൻ പു​ല്ല​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മ​ഞ്ചേ​രി വി​ല്ലേ​ജ് കാ​ര്യാ​ല​യ​ത്തി​ന്‍റെ പേ​രി​ലു​ള്ള ഏ​ഴു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ശൗ​ചാ​ല​യം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രും മ​റ്റു​മാ​ണ് ഇ​തി​നാ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ച​ത്. നി​ര​വ​ധി സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി​യി​ൽ പൊ​തു​ശൗ​ചാ​ല​യം ഇ​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ സ്ഥ​ല​ത്ത് ശൗ​ചാ​ല​യം നി​ർ​മി​ച്ച​ത്.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ച്ചേ​രി​പ്പ​ടി​യി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്ക​മു​ള്ള​വ​രു​ടെ ദു​ര​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ല്ലേ​ജ് വി​ക​സ​ന സ​മി​തി മൂ​ത്ര​പ്പു​ര നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ ഇ​തു കോ​ട​തി​യു​ടെ സ്ഥ​ല​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്നു ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ക്കു​ന്നു. നേ​ര​ത്തെ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് മൂ​ത്ര​പ്പു​ര നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ത്ര​മ​ല്ല, മ​ഞ്ചേ​രി കോ​ർ​ട്ട് കോം​പ്ല​ക്സി​നാ​യി പു​തു​താ​യി നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലേ​ക്ക് ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വ​ഴി​യാ​ണി​തെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്ലാ​നി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നു​മാ​ണ് കോ​ട​തി അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം. ഇ​തോ​ടെ ഇ​രു വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യി​രി​ക്ക​യാ​ണ്.
ശൗ​ചാ​ല​യം പൊ​ളി​ക്കു​ന്ന​ത് താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തോ​ടെ ഇ​തു ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല.