ഹ​ജ്ജ് ക്യാ​ന്പ് സ​മാ​പി​ച്ചു
Sunday, July 21, 2019 12:36 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഹ​ജ്ജി​നു പോ​കു​ന്ന​വ​ർ​ക്കാ​യി ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ് ക്യാ​ന്പ് സ​മാ​പി​ച്ചു. ഇ​ന്ന​ലെ നാ​ലു വി​മാ​ന​ങ്ങ​ളി​ലാ​യി 1160 പേർ മ​ദീ​ന​യി​ലേ​ക്കു പു​റ​പ്പെ​ട്ടു. ഉ​ച്ച​ക്ക് 2.50നാ​യി​രു​ന്നു അ​വ​സാ​ന വി​മാ​നം. കേ​ര​ള​ത്തി​ൽ നി​ന്നു ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന പോ​യ​വ​രു​ടെ എ​ണ്ണം 13829 ആ​യി. ഇ​തി​ൽ 20 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും.

ക​രി​പ്പൂ​ർ വ​ഴി 11059 പേ​രും നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നും 2750 പേ​രു​മാ​ണ് പോ​യ​ത്. ക​രി​പ്പൂ​രി​ൽ നി​ന്നു 37ഉം ​നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നു എ​ട്ടും ഹ​ജ്ജ് വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നു ഒ​രു ഷെ​ഡ്യൂ​ൾ​ഡ് വി​മാ​ന​ത്തി​ലും ഹാ​ജി​മാ​ർ പോ​യി. ക​രി​പ്പൂ​രി​ൽ നി​ന്നു പോ​യ​വ​രി​ൽ 4431 പു​രു​ഷ​ൻ​മാ​രും 6628 സ്ത്രീ​ക​ളും 18 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. 24 പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി​ക​ളും ക​രി​പ്പൂ​ർ വ​ഴി​യാ​ണ് പോ​യ​ത്. നെ​ടു​ന്പാ​ശേ​രി വ​ഴി പോ​യ​വ​രി​ൽ 1200 പേ​ർ പു​രു​ഷ​ൻ​മാ​രും 1550 സ്ത്രീ​ക​ളു​മാ​ണ്.​

ര​ണ്ടു കു​ട്ടി​ക​ളും ഇ​തു​വ​ഴി പോ​യി. ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള 178 പു​രു​ഷ​ൻ​മാ​രും 152 സ്ത്രീ​ക​ളും നെ​ടു​ന്പാ​ശേ​രി വ​ഴി​യാ​ണ് യാ​ത്ര​തി​രി​ച്ച​ത്. ക​രി​പ്പൂ​രി​ൽ നി​ന്നു സൗ​ദി എ​യ​ർ​ലൈ​ൻ​സും നെ​ടു​ന്പാ​ശേ​രി​യ​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ​യു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ആ​ഗ​സ്റ്റ് 18 മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നു വ​രെ​യാ​ണ് മ​ട​ക്ക​യാ​ത്ര.