വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത് അ​ധി​കൃ​ത​രു​ടെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടെ​ന്ന്
Wednesday, August 14, 2019 12:29 AM IST
ക​രു​വാ​ര​കു​ണ്ട്: ഒ​ലി​പ്പു​ഴ ക​ര​ക​വി​ഞ്ഞ് വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത് അ​ധി​കൃ​ത​രു​ടെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടാ​ണെ​ന്നു പ​രാ​തി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ വ​ന​മേ​ഖ​ല​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ ജ​ല​പ്ര​വാ​ഹ​ത്തോ​ടൊ​പ്പം ഒ​ലി​പ്പു​ഴ​യി​ൽ ചെ​ളി​യും മ​ണ്ണും അ​ടി​ഞ്ഞു പ​ല സ്ഥ​ല​ങ്ങ​ളി​ലും പു​ഴ ക​ര​യ്ക്ക് തു​ല്യ​മാ​യി മാ​റി.
ഇ​തേ തു​ട​ർ​ന്നു കു​ടി​വെ​ള്ള​ക്ഷാമവും അനുഭവപ്പെടുന്നു. പു​ഴ​യി​ൽ മ​ണ്ണു നി​റ​ഞ്ഞ​തോ​ടെ ചേ​റു​ന്പ ഇ​ക്കോ​വി​ല്ലേ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു.
ഇ​ക്കോ വി​ല്ലേ​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ പ​രി​സ​ര​ത്തെ മ​ണ​ൽ മാ​ത്രം നീ​ക്കം ചെ​യ്ത് പു​ഴ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി. അങ്ങതെ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മ​ണ​ലും റ​വ​ന്യൂ വ​കു​പ്പി​നു ല​ഭി​ച്ചു.
എ​ന്നാ​ൽ കാ​ല​വ​ർ​ഷം അ​ടു​ത്തെ​ത്തി​യി​ട്ടും പു​ഴ മ​ണ്ണ് നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ല്ല. ചെ​ളി​യും മ​ണ്ണും പു​ഴ​യി​ൽ നീ​ക്കം ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​രു​വാ​ര​ക്കു​ണ്ടി​ൽ അ​നു​ഭ​വ​പ്പെ​ട്ട പ്ര​ള​യം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
ഈ ​വ​ർ​ഷം തു​ലാ​മ​ഴ ശ​ക്തി പ്രാ​പി​ച്ചാ​ൽ പു​ഴ​യോ​ര​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ ത​ക​ർ​ച്ച നേ​രി​ടു​മോ​യെ​ന്നും ജ​ന​ങ്ങ​ൾ ഭ​യ​ക്കു​ന്നു.
ഒ​ലി​പ്പു​ഴ​യി​ൽ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ത​ട​യി​ണ​ക​ളും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.