ജു​മു​അ ന​മ​സ്കാ​രം ന​ട​ത്തി​യ​ത് പ്ര​ത്യേ​ക പ​ന്ത​ലി​ൽ
Saturday, August 17, 2019 12:38 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ​യി​ൽ ദു​ര​ന്ത​ത്തി​ൽ മ​ണ്ണി​ൽ പൂ​ണ്ടു​പോ​യ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു മ​സ്ജി​ദ് വി​ട്ടു​ന​ൽ​കി​യ പോ​ത്തു​ക​ൽ ജം​ഇ​യ്യ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ സം​ഘ​ത്തി​നു കീ​ഴി​ൽ വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്കാ​രം ന​ട​ന്ന​ത് പ്ര​ത്യേ​ക പ​ന്ത​ലി​ൽ.
പോ​ത്തു​ക​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ്ര​ത്യേ​കം കെ​ട്ടി​യ പ​ന്ത​ലി​ലാ​ണ് ജു​മു​അ ന​മ​സ്കാ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ക​വ​ള​പ്പാ​റ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന​ത് സം​ഘ​ത്തി​നു കീ​ഴി​ലെ മ​സ്ജി​ദു​ൽ മു​ജാ​ഹി​ദീ​നി​ലാ​ണ്. പ​ന്ത​ലി​ൽ സ്ത്രീ​ക​ൾ​ക്ക് ന​മ​സ്ക​രി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. സി.​എ​ച്ച്. ഇ​ഖ്ബാ​ൽ ജു​മു​അ ഖു​തു​ബ​ക്കും ന​മ​സ്കാ​ര​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.