ദുരിതാശ്വാസ നിധിക്കെതിരേ പ്രചാരണം: കേ​സെ​ടു​ത്തു
Saturday, August 17, 2019 12:38 AM IST
പൂ​ക്കോ​ട്ടും​പാ​ടം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ന​ൽ​ക​രു​ത് എ​ന്ന് പ്ര​ച​ാര​ണം ന​ട​ത്തി​യ ആ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ്ര​ച​ാര​ണം ന​ട​ത്തി​യ​തി​നാ​ണ് ലീ​ഗ് നേ​താ​വ് കൂ​ടി​യാ​യ കൈ​നോ​ട്ട് അ​ലി​ക്കെ​തി​രേ പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പൂ​ക്കോ​ട്ടും​പാ​ടം പാ​ലി​യേ​റ്റീ​വ് ഗ്രൂ​പ്പി​ൽ ഇ​ദ്ദേ​ഹം ചെ​യ്ത പോ​സ്റ്റ് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്വാ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.
കാ​ളി​കാ​വ്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഫ​ണ്ട് ന​ൽ​ക​രു​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യ യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.ചോ​ക്കാ​ട് പ​രു​ത്തി​പ്പ​റ്റ സ്വ​ദേ​ശി പ​റാ​ട്ടി മു​ജീ​ബ് എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് കാ​ളി​കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഫേസ് ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു മു​ജീ​ബ് പ്ര​ച​ാര​ണം ന​ട​ത്തി​യ​ത്. കേ​സെ​ടു​ത്തെ​ങ്കി​ലും മു​ജീ​ബി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.