സ്നേ​ഹ​വീ​ട് പദ്ധതിയുമായി ബി​സി​ന​സ് ക്ല​ബ്
Sunday, August 18, 2019 12:43 AM IST
കോ​ഴി​ക്കോ​ട്: പ്ര​ള​യ​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കാ​യി "സ്നേ​ഹ​വീ​ട്' പ​ദ്ധതി​യു​മാ​യി ദി ​ബി​സി​ന​സ് ക്ല​ബ്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാണ് വീ​ടു​നി​ര്‍​മിച്ചു ന​ല്‍​കു​ക. ​ബി​സി​ന​സ് ക്ല​ബിന്‍റെ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് കാബി​ന​റ്റ് അ​ര്‍​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തും. 650 മു​ത​ല്‍ 750 സ്‌​ക്വ​യ​ര്‍ ഫീ​റ്റിലായിരിക്കും വീ​ടു​ക​ള്‍ . ആ​റു മാ​സ​ത്തി​ന​കം വീ​ടു​ക​ള്‍ കൈ​മാ​റാ​നാ​ണ് പ​ദ്ധ​തി​യെന്ന് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് മെ​ഹ​റൂ​ഫ് മ​ണ​ലൊടി പ​റ​ഞ്ഞു. കെ.​വി. സാ​ഖി​ര്‍​ഹു​സൈ​ന്‍ , ആ​ര്‍.​ജി. വി​ഷ്ണു, കെ.​പി. അ​ബ്ദു​ള്‍ റ​സാ​ഖ് , എ.​കെ. ഷാ​ജി, സ​നാ​ഫ് പാ​ല​ക്ക​ണ്ടി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.