പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും മെ​ംബറെ​യും ആ​ക്ര​മി​ച്ച കേ​സ്: മാ​താ​വി​നും മ​ക​നും ത​ട​വ്
Sunday, August 18, 2019 12:45 AM IST
മ​ഞ്ചേ​രി: പ​ഞ്ചാ​യ​ത്ത് വ​നി​താ പ്ര​സി​ഡ​ന്‍റി​നെ​യും വ​നി​താ മെ​ംബറെ​യും ​വ​ടി കൊ​ണ്ട് അ​ടി​ക്കു​ക​യും ചു​രി​ദാ​ർ വ​ലി​ച്ചു കീ​റി അപമാനിക്കുക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ യു​വാ​വി​നെ​യും മാ​താ​വി​നെ​യും മ​ഞ്ചേ​രി എ​സ് സി ​എ​സ് ടി ​സ്പെ​ഷൽ കോ​ട​തി ശി​ക്ഷി​ച്ചു. വ​ള​വ​ന്നൂ​ർ കു​റി​യേ​ട​ത്ത് അ​ബൂ​ബ​ക്ക​ർ മ​ക​ൻ മു​ബ​ഷി​ർ (23), മാ​താ​വ് സു​ബൈ​ദ (46) എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജി സി​ജി മോ​ൾ കു​രു​വി​ള ശി​ക്ഷി​ച്ച​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 324 പ്ര​കാ​രം ര​ണ്ടു വ​ർ​ഷം ത​ട​വ്, എ​സ്‌സി​എ​സ്ടി ആ​ക്ട് പ്ര​കാ​രം ആ​റു​മാ​സം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​രു​വ​ർ​ക്കു​മു​ള്ള ശി​ക്ഷ. ഇ​തി​ന് പു​റ​മെ മു​ബ​ഷി​റി​ന് 354 വ​കു​പ്പ് പ്ര​കാ​രം ഒ​രു​വ​ർ​ഷം ത​ട​വ്, എ​സ്‌സി​എ​സ്ടി വ​കു​പ്പ് പ്ര​കാ​രം ആ​റു​മാ​സം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ. ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി.

2017 ഫെ​ബ്രു​വ​രി 20നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ള​വ​ന്നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ​പ്ര​സി​ഡ​ന്‍റ്് സാ​ബി​റ, പ​ട്ടി​ക​ജാ​തി സം​വ​ര​ണ വാ​ർ​ഡി​ൽ നി​ന്നും വി​ജ​യി​ച്ച സു​നി എ​ന്നി​വ​രാ​ണ് പ​രാ​തി​ക്കാ​ർ. പ​റോ​ട്ട​ക്ക​ൽ കോ​ള​നി റോ​ഡ് കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ഈ ​സ​മ​യം ഇ​വി​ടെ​യെ​ത്തി​യ പ്ര​തി​ക​ൾ പ​രാ​തി​ക്കാ​രെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ബ്ദു​ൽ സ​ത്താ​ർ ത​ലാ​പ്പി​ൽ ഹാ​ജ​രാ​യി.