നാടെങ്ങും കർ​ഷക ദി​ന​ം ആചരിച്ചു
Sunday, August 18, 2019 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ർ​ഷി​ക ദി​ന​ത്തി​ൽ കാ​ർ​ഷി​ക സം​സ്കാ​ര​ത്തെ അ​ടു​ത്ത​റി​ഞ്ഞ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ആ​ന​മ​ങ്ങാ​ട് എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് നെ​ൽ​കൃ​ഷി ക​ണ്ട​റി​ഞ്ഞ​ത്. ആ​ന​മ​ങ്ങാ​ട് കു​ന്നിന്മേൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ ക​ണ്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും ഞാ​റു ന​ട്ടു. കാ​ർ​ഷി​ക​സം​സ്കാ​ര​ത്തെ നേ​രി​ട്ട് ക​ണ്ട​റി​യു​ക​യാ​യി​രു​ന്നു ആ​ന​മ​ങ്ങാ​ട് എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. വി​ദ്യാ​ല​യ​ത്തി​ലെ സാ​മൂ​ഹ്യ ശാ​സ്ത്ര ക്ല​ബ്ബി​ന്‍റെ​യും ഹ​രി​ത സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ത്തി​യ​ത്.

ആ​ന​മ​ങ്ങാ​ട് കു​ന്നി​ൻ​മേ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര ക​മ്മി​റ്റി ഇ​തി​നാ​യി സൗ​ക​ര്യം ചെ​യ്തു. ക്ഷേ​ത്രം ഭ​ഗ​വ​തി ക​ണ്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും കൂ​ട്ട​മാ​യി ഞാ​റു പാ​കി. അ​ധ്യാ​പ​ക​രാ​യ എ​ൻ.​പി.​മു​ര​ളി, ഇ​വി.​മു​കു​ന്ദ​ൻ, സി.​ര​ജി​ത, ജ​യ​പ്രി​യ, വ​ന്ദ​ന എ.​നാ​യ​ർ, സ്കൂ​ൾ ലീ​ഡ​ർ ടി.​ബാ​സി​ല എ​ന്നി​വ​ർ തു​ട​ങ്ങി​യ​വ​ർ ഞാ​റു ന​ടീ​ല് നേ​തൃ​ത്വം ന​ൽ​കി. ക​ർ​ഷ​ക​ൻ പ്ര​കാ​ശ​ൻ മ​ണ​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ർ​ഷി​ക പ്ര​വൃത്തി​ക​ളും രീ​തി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി.

പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ പ​ഠി​ച്ച​തി​ലു​പ​രി കാ​ർ​ഷി​ക സം​സ്കൃ​തി​യെ പ​റ്റി കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് ആ​ന​മ​ങ്ങാ​ട് യു​പി സ്കൂ​ളി​ലെ സോ​ഷ്യ​ൽ ക്ല​ബ്ബും ഹ​രി​ത​സേ​ന​യും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ആ​ന​മ​ങ്ങാ​ട് കു​ന്നി​ൻ​മേ​ൽ ഭ​ഗ​വ​തി​ക്ഷേ​ത്രം വ​ക പാ​ട​ശേ​ഖ​ര​ത്തി​ൽ നാ​ല് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് നെ​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ചെ​യ്ത നെ​ൽ​കൃ​ഷി മു​ണ്ട​കം കൊ​യ്ത്തി​നാ​യി ത​യാ​റാ​യി​ട്ടു​ണ്ട്.

ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി​ക്കാ​ണ് ഇ​പ്പോ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ തു​ട​ക്കം കു​റി​ച്ച​ത്. ഉ​മ നെ​ൽ​വി​ത്താ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി​യി​റ​ക്കി​യ​ത്. നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. കാ​ർ​ഷി​ക സം​സ്കൃ​തി​യെ അ​ടു​ത്ത​റി​ഞ്ഞ ആ​ഹ്ാ​ദ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ട​ങ്ങി​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ: ക​ർ​ഷ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​ല മ​ർ​ക​സു​ൽ ഹി​ദാ​യ​യി​ലെ കു​ട്ടി​ക​ർ​ഷ​ക​ർ വി​ള​വി​റ​ക്കി. ക​ർ​ഷ​ക​വേ​ഷ​ത്തി​ലാ​ണ് സ്കൂ​ളി​ൽ കൃ​ഷി​യൊ​രു​ക്കാ​ൻ അ​വ​രെ​ത്തി​യ​ത്. കു​ന്പി​ൾ കു​ത്തി ക​ഞ്ഞി കു​ടി​ച്ച് പ​ര​സ്പ​രം ക​ർ​ഷ​ക സ​ന്ദേ​ശം കൈ​മാ​റി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഉ​സ്മാ​ൻ ബു​ഖാ​രി, അ​ധ്യാ​പ​ക​രാ​യ എം.​അ​ബൂ​ബ​ക്ക​ർ, കെ.​ടി.​നി​ഷ, കെ.​എ​സ്.​ഷീ​ബ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം ചെ​ര​ക്കാ​പ​റ​ന്പ് വെ​സ്റ്റ് എ​എം​എ​ൽ​പി സ്കൂ​ളി​ൽ കാ​ർ​ഷി​ക​ദി​നം ആ​ച​രി​ച്ചു. ക​ർ​ഷ​ക​ൻ മാ​ന്പ്ര മു​ഹ​മ്മ​ദ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന്പ്ര മു​ഹ​മ്മ​ദി​നെ ഹെ​ഡ്മാ​സ്റ്റ​ർ സു​രേ​ന്ദ്ര​ൻ ആ​ദ​രി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധ​ന്യ, ഷേ​ർ​ളി സ്ക​റി​യ, ഷി​തി​ൻ, ഹേ​മ, കു​ഞ്ഞി​മൊ​യ്തീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.