പാ​താ​റി​ന് ആ​ശ്വാ​സ​വു​മാ​യി തി​രു​പ്പൂ​ർ സം​ഘം
Monday, August 19, 2019 12:24 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ ദു​ര​ന്ത മ​റി​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഒ​രു സം​ഘം പോ​ത്തു​ക​ല്ലി​ലെ പാ​താ​റി​ൽ എ​ത്തി. പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും പ്ര​ള​യ​ത്തി​ലും വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട 16 കു​ടും​ബ​ങ്ങ​ൾ​ക്ക് 3000 രൂ​പ വീ​തം ന​ൽ​കി.
ഗ​ൾ​ഫി​ലു​ള്ള ത​ങ്ങ​ളു​ടെ ഒ​രു സു​ഹൃ​ത്ത് വി​വ​രം അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​താ​റി​ലേ​യും ക​വ​ള​പ്പാ​റ​യി​ലേ​യും ദു​ര​ന്ത​ഭൂ​മി​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്. ക്യാ​ന്പി​ൽ നി​ന്നും ല​ഭി​ച്ച ലി​സ്റ്റ് പ്ര​കാ​ര​മാ​ണ് പ​ണം ന​ൽ​കി​യ​ത്.
ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് ദു​ര​ന്ത​ത്തി​ന്‍റെ ആ​ഴം ഇ​ത്ര വ​ലു​താ​ണെ​ന്ന് മ​ന​സി​ലാ​യ​തെ​ന്നും സം​ഘാം​ഗ​ങ്ങ​ളാ​യ നി​ജും അ​ബു, സാ​വൂ​ൾ, ക​മാ​ൽ, റ​ഷീ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​വ​ർ തി​രു​പ്പൂ​ർ കാ​ഞ്ചി റോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ്.